ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ 29-മത് ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിനായുള്ള ന്യൂസിറ്റി സെന്റ് ജോര്‍ജ് ദേവാലയത്തിലെ കിക്ക് ഓഫ്, വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ടു.
വി.കുര്‍ബ്ബാനാനന്തരം നടത്തിയ യോഗത്തില്‍ വികാരി, വെരി.റവ. ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍ എപ്പിസ്ക്കോപ്പാ സ്വാഗതമാശംസിച്ചു. പെന്‍സില്‍വാനിയ ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ടില്‍ വെച്ചു നടത്തപ്പെടുന്ന ഈ വര്‍ഷത്തെ കുടുംബ മേളയുടെ പ്രത്യേകതകളെകുറിച്ചും, ഇടവകാംഗങ്ങള്‍ അതില്‍ സംബന്ധിക്കേണ്ട ആവശ്യകതയെകുറിച്ചും, അദ്ദേഹം തന്റെ സ്വാഗത പ്രസംഗത്തില്‍ വിവരിച്ചു. സഭാ ചരിത്രത്തിലാദ്യമായി ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായും, ശ്രേഷ്ഠ കാതോലിക്കാ ബാവായും, മറ്റു അഭിവന്ദ്യരായ മെത്രാപോലീത്താമാരും, ഇതര സഭാ മേലദ്ധ്യക്ഷന്മാരും സംബന്ധിക്കുന്ന, ഈ കോണ്‍ഫറന്‍സിന്റെ പ്രാധാന്യത്തെക്കുറിച്ച്, അഭിവന്ദ്യ തിരുമേനിയും ഇടവകാംഗങ്ങളെ ബോധവല്ക്കരിക്കുകയുണ്ടായി. തുടര്‍ന്ന്, ഭദ്രാസന ട്രഷറര്‍ ശ്രീ.സാജു പൗലോസ് മാരോത്ത്, ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇതിനോടകം ലഭിച്ചിട്ടുള്ള ആവേശകരമായ സഹകരണത്തെക്കുറിച്ചും, കോണ്‍ഫറന്‍സ് സംബന്ധമായ മറ്റുനടപടികളെകുറിച്ചും, യോഗത്തെ ധരിപ്പിച്ചു. അംഗങ്ങളില്‍ പലരും രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി രജിസ്ട്രേഷന് ഫോറം അഭിവന്ദ്യ തിരുമേനിക്ക് കൈമാറി. ഇടവകയില്‍ നിന്നും കഴിവതും ആളുകള്‍ എത്രയും വേഗം ഇതില്‍ പങ്കു ചേര്‍ന്ന്, ഈ കുടുംബമേള വന്‍വിജയമാക്കി തീര്‍ക്കണമെന്ന്, ബഹുമാനപ്പെട്ട വികാരി ഇടവകാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്
Comments