ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് ഹിന്ദു കണ്‍വന്‍ഷനില്‍ ശിവഗിരി മഠത്തില്‍ നിന്നും സ്വാമി ഗുരുപ്രസാദ്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറിയും, ശബരിമല അയ്യപ്പസേവാ സംഘത്തിന്റെ സെക്രട്ടറിയുമായ കുമ്മനം രാജശേഖരന്, പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ടി.എന്‍. നായര്‍ അറിയിച്ചു. കണ്‍വന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനില്‍ സ്വാമിജിമാരുടെ പ്രഭാഷണങ്ങള്‍, യോഗ, മെഡിറ്റേഷന്‍, സെമിനാറുകള്‍, വിവിധ കലാപരിപാടികള്‍ തുടങ്ങി മറ്റനേകം പരിപാടികള്‍ ഉണ്ടാരിക്കും. കണ്‍വന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ നടക്കുന്നതായി ചെയര്മാന് റെനില്‍ രാധാകൃഷ്ണന് അറിയിച്ചു. പി.ആര്.ഒ സതീശന് നായര്‍ അറിയിച്ചതാണിത്.
Comments