ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: 2015 സെപ്റ്റംബര്‍ 12ന് കോള്‍ഡന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ജയറാം ഷോ 2015ന്റെ ടിക്കറ്റ് വില്പനയുടെ കിക്കോഫ് നായര്‍ ബനവലന്റ് അസോസിയേഷന് സെന്ററില്‍ വെച്ച് ജൂണ്‍ 14 ഞായറാഴ്ച്ച പകല്‍ രണ്ടു മണിക്ക് ന്യൂയോര്‍ക്കിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുന്നതാണ് എന്ന് എന്‍.ബി.എ. പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ അറിയിച്ചു.
ഹെഡ്ജ് ഇവന്റ്സ് ന്യൂയോര്ക്കിനോടൊപ്പം സഹകരിച്ചാണ് 'ജയറാം ഷോ 2015' എന്ന ഈ ബൃഹത്തായ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആയ ജി.കെ.നായര്‍ പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ ജയറാമിന്റെ നേതൃത്വത്തില്‍ ഒരു വലിയ ടീം തന്നെയാണ് ഈ ഷോ അവതരിപ്പിക്കുവാന്‍ എത്തുന്നത്. നാദിര്‍ഷാ, പിഷാരടി, ധര്മജന്, സുപ്രസിദ്ധ ഗായകന് ഉണ്ണി മേനോന് എന്നിവര്‍ ജയറാമിന്റെ ടീമിലെ ഏതാനും ചിലര്‍ മാത്രം.
ജൂണ്‍ 14ന് എന്‍.ബി.എ. സെന്ററില്‍ നടക്കുന്ന കിക്കോഫ് ചടങ്ങ് വിജയിപ്പിക്കുവാന്‍ കലാസ്നേഹികളായ എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നുവെന്ന് സെക്രട്ടറി രാംദാസ് കൊച്ചുപറമ്പിലും ട്രഷറര്‍ സേതുമാധവനും അറിയിച്ചു.
Comments