മലങ്കര കത്തോലിക്കാ സഭയുടെ നോര്ത്തമേരിക്കന് എക്സാര്‍ക്കേറ്റിലെ ബ്രദര്‍ ജെറി മാത്യൂ പൗരോഹിത്യ പരിശീലനത്തിലെ ഒരു നിര്‍ണ്ണായകഘട്ടം പൂര്‍ത്തിയാക്കി ശെമ്മാശ്ശ (Diaconate) പട്ടം സ്വീകരിക്കുന്നു. ജൂണ്‍ മാസം 27ാം തിയതി രാവിലെ ഒന്‍പത് മണിക്ക് സെന്റ് വിന്‍സെന്റ് ഡി പോള്‍ മലങ്കര കത്തോലികാ ദേവാലയത്തില്‍ വെച്ച് മലങ്കര സഭയുടെ നോര്ത്തമേരിക്കന് മെത്രാപ്പോലീത്താ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനയുടെ മധ്യത്തില്‍ വെച്ച് ബ്രദര്‍ ജെറി മാത്യൂ ശെമ്മാശ്ശ പട്ടം സ്വീകരിക്കുന്നതാണ്. ഡിട്രോയിറ്റ് സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ഇടവകാംഗങ്ങളായ ശ്രീ മാത്യൂവിന്റെയും ശ്രീമതി ഗ്രെയ്സമ്മയുടെയും മകനാണ് ന്യൂയോര്‍ക്കിലെ ഡണ്വുഡിയില് വൈദിക പരിശീലനം നടത്തുന്ന ബ്രദര്‍ ജെറി മാത്യു. നോര്‍ത്തമേരിക്കയിലെ മലങ്കര സഭയുടെ അഭിമാന നിമിഷമാണ് സമാഗതമാകുന്നത്.
Comments