ഷിക്കാഗോ∙ ഷിക്കാഗോ സോഷ്യല്‍ ക്ലബ് എല്ലാ വര്‍ഷവും നടത്തിവരുന്ന വാര്‍ഷിക ഫാമിലി പിക്നിക്ക് ജൂണ്‍ 21 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ മോര്‍ട്ടന്‍ ഗ്രേവ് ലിങ്കന് പാര്‍ക്കില്‍ നടത്തപ്പെടുന്നു. ലോക പിതൃദിനത്തില്‍ നടത്തുന്ന പിക്നിക്കിലേയ്ക്ക് എല്ലാ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സോഷ്യല്‍ ക്ലബിന്റെ അഭ്യുദയകാംക്ഷികളേയും താഴെപ്പറയുന്ന അഡ്രസിലുള്ള പിക്നിക്ക് സെന്ററിലേയ്ക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു. വ്യത്യസ്തത നിറഞ്ഞ ഫാമിലി പിക്നിക്കിന് ഭാരവാഹികള്‍ക്ക് പുറമേ ബൈജു കുന്നേല്‍, സജി തേക്കുനില്‍ക്കുന്നതില്‍, സാബു ഇലവുങ്കല്‍, റ്റോമി ഇടത്തില്‍, ഷാജി നിരപ്പില്‍, സണ്ണി കണ്ണാല എന്നിവര്‍ നേതൃത്വം നല്‍കും. ഇരിനൂറില്പരം ആളുകള്‍ പങ്കെടുക്കുന്ന ഫാമിലി പിക്നിക്കിന് സാജു കണ്ണമ്പള്ളി, സിബി കദളിമറ്റം, ജോയ് നെല്ലാമറ്റം, പ്രദീപ് തോമസ്, സണ്ണി ഇണ്ടണ്ടിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കും. മുന്‍ പ്രസിഡന്റ് സൈമണ്‍ ചാമക്കാലപ്പടവില് ഫാമിലി പിക്നിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്കാരംഭിക്കുന്ന പിക്നിക്ക് വൈകുന്നേരം 8 മണിക്ക് അവസാനിക്കും.
വാർത്ത∙ ജോയി നെല്ലാമറ്റം
Comments