ജോര്‍ജ് ഏബ്രഹാം
ന്യൂജേഴ്സി: ഇക്കഴിഞ്ഞ ദിവസം ന്യൂജേഴ്സിയില്‍ നിര്യാതനായ ആദ്യകാല അമേരിക്കന്‍ കുടിയേറ്റ മലയാളിയും, പ്രശസ്ത സാഹിത്യകാരനുമായ ജോര്‍ജ് കുര്യന്റെ (77) പൊതുദര്‍ശനം ജൂണ്‍ 18-ന് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മുതല്‍ 4 വരേയും, വൈകിട്ട് 6 മുതല്‍ 9 വരേയും ബ്ലൂ ഫീല്‍ഡിലുള്ള O?Boyle?s Funeral Home-ല്‍ വെച്ച് നടക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് റോസ് ലാന്റിലുള്ള St. Nicholas Constantine and Helen Greek Orthodox Church-ല്‍ വെച്ച് സംസ്കാര ശുശ്രൂഷയും തുടര്‍ന്ന് ഈസ്റ്റ് ഹാനോവറിലെ ഗേറ്റ് ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്കാരവും നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. മാതൃ ഇടവകയായ ക്ലിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത തിരുമനസുകൊണ്ട് മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്.
ക്ലിഫ്റ്റന്‍ സെന്റ് ഗ്രിഗോറിയോസ് ഇടവക വികാരി റവ.ഫാ. മാത്യു തോമസ് (ഷിനോജ് അച്ചന്) വേയ്ക്കിനും, സംസ്കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും. ഭദ്രാസനത്തിലെ വന്ദ്യ കോര്‍എപ്പിസ്കോപ്പമാര്‍, വൈദീക ശ്രേഷ്ഠര്‍ എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കുചേരുന്നതാണ്.
Viewing: Thursday-June 18, 2 pm-4 pm, 6pm-9 pm at O?Boyle?s Funeral Home, 309 Broad st, Bloomfield, NJ 07003. 973 748 1246.
Funeral Service: Friday, June 19, 9 AM. St. Nicholas Constantine and Helen Greek Orthodox Church, 80 Laurel Ave, Roseland, NJ 07068.
Burial: Gates of Heven Cemetary, 225 Ridaedale Ave, East Hanover, NJ 07936. 973 887 0286
Comments