ന്യൂയോര്‍ക്ക്: എന്‍.വൈ.എം.എസ്.സി ട്രോഫിക്കുവേണ്ടിയുള്ള നാലാമത് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂണ്‍ 20-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ക്യൂന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിംഗില്‍ (74/20 Common Wealth Blvd, Bellerase, NY 11426) വെച്ച് നടത്തപ്പെടുന്നതാണ്. ആര്&ടി പ്രൊഡക്ഷന്‍സ് സ്പോണ്സര് ചെയ്യുന്ന ക്യാഷ് അവാര്‍ഡ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ലഭിക്കുന്നതാണ്. ഏറ്റവും കൂടുതല്‍ മലയാളി ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റായിരിക്കുമിതെന്ന് എന്‍.വൈ.എം.എസ്.സി കോര്‍ഡിനേറ്റര്‍ സോണി പോള്‍ അറിയിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും CT, NJ,MD, VA, PA, Canada എന്നിവടങ്ങളില്‍ നിന്നുമുള്ള 25-ല്‍പ്പരം ടീമുകള്‍ എത്തുന്നതാണ്. അത്യന്തം വാശിയേറിയ ഈ മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ എല്ലാ കായികപ്രേമികളേയും സംഘാടകര്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ചെറിയാന് പെരുമാള്‍ (516 439 9087), റോബി വര്‍ഗീസ് (516 717 9956), തോമസ് ഉമ്മന്‍ (ലിജു) 646 327 6282, സോണി പോള്‍ (516 236 0142). രഘു നൈനാന് അറിയിച്ചതാണിത്.
Comments