ഡാളസ് : ന്യൂജേഴ്സിയില്‍ ജൂണ്‍ 16 ചൊവ്വാഴ്ച നിര്യാതനായ സക്കറിയാ മാളിയേക്കലിന്റെ(61 വയസ്സ്) അകാല വിയോഗത്തില്‍ ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ് ചാപ്റ്റര്‍ അനുശോചനം രേഖപ്പെടുത്തി.
മാതൃകാ അദ്ധ്യാപകന്, യു.എസ് ഗവണ്മെന്റ് ജീനക്കാരന് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചു സമൂഹത്തില്‍ തനതായ വ്യക്തിത്വത്തിന്റെ ഉടമയായി ശോഭിച്ച സക്കറിയാ മാളിയേക്കലിന്റെ പെട്ടെന്നുള്ള വേര്‍പാട് വേദനാജനകമാണെന്നും, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഐ.പി.എന്‍.എ. ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട്, സെക്രട്ടറി ബിജിലി ജോര്ജ്്ജ് എന്നിവര്‍ അയച്ച അനുശോചന സന്ദേശത്തില്‍ പറയുന്നു.
ഐ.പി.എല്‍.എ. ഡാളസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ സഹോദരനാണ് പരേതനായ സക്കറിയാ മാളിയേക്കല്‍.
Comments