ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് വൈറ്റ്പ്ലെയിന്സില് താമസിക്കുന്ന ബിനു ജോര്‍ജ് (വിനോദ്) ജൂണ്‍ 14 ഞായറാഴ്ച നിര്യാതനായി. 49 വയസായിരുന്നു. തിരുവല്ലയാണ് സ്വദേശം. 1986ല്‍ അമേരിക്കയിലേക്ക് കുടിയേറിയ വിനോദ് 1990ല്‍ ന്യൂയോര്‍ക്ക് സിറ്റി ട്രാന്സ്പോര്ട്ടേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലിയില്‍ പ്രവേശിച്ച് മരണം വരെ അവിടെ തുടര്‍ന്നു.
റേച്ചല്‍ ജോര്‍ജ് ആണ് ഭാര്യ. മെര്ലിന് ജോര്‍ജ്, ജസ്റ്റിന് ജോര്‍ജ് എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: വിജു ജോര്‍ജ്, ജോര്‍ജ് വര്‍ഗീസ്, അലക്സാണ്ടര്‍ ജോര്‍ജ്, സൂസന് തോമസ്, റേച്ചല്‍ തോമസ്, ആലിസ് ജോര്‍ജ്, അന്ന റോയി, ഷീല തോമസ്.
വേക്ക് 18ന് വൈകുന്നേരം 5 മണി മുതല്‍ 9 മണിവരെ വൈറ്റ്പ്ലെയിന്‍സിലെ McMahon Lyonn and Hartnett ഫ്യൂണറല്‍ ഹോമിലും -NY 10605) 19 ന് വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ക്വീന്‍സ് വില്ലേജിലെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയിലും (90 37 213 വേ NY 11428) നടക്കും.
ഹോം ഗോയിംഗ് സര്‍വീസ്: 20ന് ശനിയാഴ്ച രാവിലെ 8.30ന് McMahon Lyonn and Hartnett ഫ്യൂണറല്‍ ഹോമില്‍.
Internment-വൈറ്റ്പ്ലെയിന്‍സ് റൂറല്‍ സെമിത്തേരി വൈറ്റ്പ്ലെയിന്‍സ്
Comments