ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ ബിഷപ്പും, മലബാര്‍ ഭദ്രാസന വലിയ മെത്രാപ്പോലീത്തയുമായ ഡോ. യൂഹാനോന്‍ മോര് പീലക്സിനോസിന്റെ ജ്യേഷ്ഠ സഹോദരന് പാമ്പാടി ഇലപ്പനാല്‍ പി.സി. ഏബ്രഹാം (അവറാച്ചന് -91) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴം) കോട്ടയം പാമ്പാടി സെന്റ് മേരീസ് സിംഹാസന പള്ളിയില്‍. ഇലപ്പാനാല് പരേതരായ കുരുവിള ചാക്കോയുടേയും, അന്നമ്മയുടേയും പുത്രനാണ്. തോട്ടയ്ക്കാട് ചുണ്ടേമണ്ണില് കുടുംബാംഗം പരേതയായ മറിയാമ്മയാണ് ഭാര്യ. രാജു, പരേതയായ സൂസമ്മ എന്നിവരാണ് മക്കള്‍. തിരുവഞ്ചൂര്‍ മഠത്തില്‍പ്പറമ്പില്‍ കുടുംബാഗം കുഞ്ഞുമോള്‍ ജാമാതാവാണ്. പി.സി. ജോര്‍ജ്, പരേതനായ പി.സി. നൈനാന്, കെ.സി. തോമസ്, തങ്കമ്മ സ്കറിയ (ഫിലാഡല്‍ഫിയ) എന്നിവരാണ് ഇതര സഹോദരങ്ങള്‍.
Comments