കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ സ്വര്‍ഗ്ഗീയ വിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) പാസ്റ്ററും, അന്താരാഷ്ട്ര സുവിശേഷകനും, അനുഗ്രഹീത ദൈവ വചന അധ്യാപകനും, ദൈവം ഈ നൂറ്റാണ്ടില്‍ ദൈവീക രോഗശാന്തി, അത്ഭുത വിടുതല്‍ ശുശ്രൂഷയില്‍ അതിശക്തമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദര്‍) ജൂണ്‍ 20 (ശനി) രാവിലെ 10-ന് ന്യൂജേഴ്സിയില്‍ നടക്കുന്ന രോഗസൗഖ്യ, വിടുതല്‍ ശുശ്രൂഷയില്‍ പ്രസംഗിക്കുന്നു. ലോകത്തിലെ എല്ലാ വന്‍കരകളിലുമായി ആയിരക്കണക്കിന് ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ശുശ്രൂഷയില്‍ ദൈവം അത്ഭുതവിടുതല്‍ നല്‍കിയിട്ടുണ്ട്.
ന്യൂജേഴ്സിയില്‍ നടക്കുന്ന ഈ ഏകദിന വിടുതല്‍ ശുശ്രൂഷയിലേക്ക് ജാതിമതസഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം. അമേരിക്കയിലെ അനേകരുടെ ആവശ്യപ്രകാരം ആണ് ഈ പ്രത്യേക യോഗം ന്യൂജേഴ്സിയില്‍ നടത്തുന്നത്. Reformed Church at Highland Park Newjersy (19 S 2nd Avenue, Highland Park, NJ 08904-ല്‍ വെച്ചാണ് ശനിയാഴ്ച രാവിലെ 10-ന് ഈ പ്രത്യേക വിടുതല്‍ ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 516 499 0687, 347 448 0714, 516 200 3229.
Comments