ഗാര്‍ലന്റ്: കേരളാ അസ്സോസിയേഷന് ഓഫ് ഡാളസ്സും ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യുക്കേഷനും സംയുക്തമായി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സീനിയര്‍ ഫോറം ജൂണ്‍ 27 ശനിയാഴ്ച ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ച് നടക്കും.
സ്ട്രോക്ക്, പാര്ക്കിന്സണ്, അള്‍സിമേഴ്സ്, ഡിമിന്‍ഷ്യ തുടങ്ങിയ രോഗങ്ങളെ കുറിച്ച് ഡോ. ശ്രീകുമാരന്‍ നായര്‍ നടത്തുന്ന പഠന ക്ലാസ് സീനിയര്‍ ഫോറത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ജറിയാട്രിക് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റ് മോഡിഫിക്കേഷന് ഫോര്‍ സീനിയേഴ്സ് എന്ന വിഷയത്തെ കുറിച്ച് ജയ ചാക്കോ പ്രത്യേകം ക്ലാസ്സ് എടുക്കും.
ഡാളസ്സ് ഫോര്‍ട്ട് വര്‍ത്തിലെ മുതിര്‍ന്ന പൗരന്മാര്ക്ക് പരസ്പരം കാണുന്നതിനും വിജ്ഞാനപ്രദമായ ക്ലാസുകള്‍ കേള്‍ക്കുന്നതിനുമുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും ഏവരെയും സീനിയര്‍ ഫോറത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അസ്സോസിയേഷനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ബാബു മാത്യു, സെക്രട്ടറി റോയ് കൊടുവത്ത് എന്നിവര്‍ അറിയിച്ചു.
സെമിനാറിനു ശേഷം ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്
Comments