ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ കീഴിലുള്ള ഹൂസ്റ്റന്‍ സെന്റ് പീറ്റേഴ്സ് സിറിയക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപെരുന്നാള്‍ ജൂണ്‍ മാസം 28-ാം തീയ്യതി(ഞായര്‍) വൈകീട്ട് 6 മണിക്ക്, ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്നു. ഹൂസ്റ്റനിലും, സമീപ പ്രദേശങ്ങളിലും താമസിക്കുന്ന, യാക്കോബായ സുറിയാനി വിശ്വാസികളുടെ ആഗ്രഹപ്രകാരം താല്‍ക്കാലിക ക്രമീകരണമെന്നോണം, സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ച് നടത്തപ്പെടുന്ന പെരുന്നാളിന് അഭിവന്ദ്യ തിരുമേനിക്ക് പുറമേ, വെരി റവ. തോമസ് ഇട്ടി കോര്‍ എപ്പിസ്ക്കോപ്പാ, ഫാ.ഷിനോജ് ജോസഫ്, ഫാ.ബിനു ജോസഫ്(വികാരി, സെന്റ് മേരീസ് ചര്‍ച്ച് ഹൂസ്റ്റന്‍), കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.പോള്‍ തോട്ടക്കാട്ട്, ശ്രീ. ജോര്‍ജ് പൈലി, അലക്സ് ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കും. 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും, തുടര്‍ന്ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന്യ കാര്‍മ്മികത്വത്തിലും, വന്ദ്യ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും വി.ബലിയര്‍പ്പണവും, തദനന്തരം പെരുന്നാള്‍ ശുശ്രൂഷയും നടത്തപ്പെടും. ഈ മഹാപരിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍, അഭിവന്ദ്യ തിരുമേനി എല്ലാ സഭാവിശ്വാസികളേയും കര്‍ത്തൃനാമത്തില്‍ ഉദ്ബോധിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments