രണ്ടു മുന്നണികളും മാറി മാറി ഭരിച്ചു കേരള ജനതയെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്ന കേരള പൊളിട്രിക്ക്സിനു മറുപടി കൊടുക്കാന്‍ കിട്ടിയ ഒരു സുവര്‍ണ്ണാവസരമാണ് അരുവിക്കരയില്‍ ഈ വരുന്ന ജൂണ്‍ 27 നു നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. അരുവിക്കരയിലെ പ്രബുദ്ധരായ സമ്മതിദായകര്‍ മതത്തിനും ജാതിക്കും അതീതമായി ചിന്തിച്ചു നാടിന്റെ പുരോഗതിയെ ലക്ഷ്യമിട്ട് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ശ്രീ ഒ. രാജഗോപാലിനെ താമര അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തി അരുവിക്കരയില്‍ താമര വിരിയിക്കണം എന്ന് ഒഎഫ് ബിജെപി യുഎസ്എയുടെ പ്രസിഡന്റ് ശ്രീ ചന്ദ്രകാന്ത് പട്ടേല്‍ , കേരള സെല്‍ കണ്‍വീനര്‍ ശ്രീ ശിവദാസന്‍ നായര്‍, മിഷന് 71 കേരളയുടെ ചുക്കാന്‍ പിടിക്കുന്ന ഡോ ജയശ്രീ നായര്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയില്‍ അരുവിക്കരയിലെ സമ്മദിദായകരോട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. 2017 ല്‍ നടക്കനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി ആരംഭിച്ച മിഷന് 71 ന്റെ പ്രവര്‍ത്തനത്തിന്റെ ഒരു തുടക്കം കൂടിയാവും അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് എന്ന് ഡോ ജയശ്രീ നായര്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ശ്രീ രാജഗോപാലിന്റെ വിജയത്തിനുവേണ്ടി അമേരിക്കയിലെയും മറ്റു വിദേശരാജ്യങ്ങിലുമുള്ള ഒ എഫ് ബി ജെ പി പ്രവര്‍ത്തകരോടും അവരുടെ ബന്ധുക്കളോടും അഭ്യര്‍ഥിച്ചു.
Comments