പ്രശസ്ത സംവിധായകന് ശ്യാമപ്രസാദ് അജയന് വേണുഗോപാല്‍ ടീം അണിയിച്ചൊരുക്കിയ വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലര്‍ മൂവി 'ഇവിടെ' യുടെ പ്രീമിയര്‍ ഷോ ജൂണ്‍ 27 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് എഡിസണിലുള്ള ബിഗ് സിനിമാസില്‍ അരങ്ങേറുന്നു, ബോക്സ് ഓഫീസില്‍ വന്‍ വിജയമായ ഇവിടെയുടെ തിരക്കഥാകൃത്ത് അജയന് വേണുഗോപാലന്‍, സഹനിര്‍മ്മാതാവ് അനിയന് ജോര്‍ജ്, അഭിനേതാക്കളായ ദീപ്തി നായര്‍, ഹരിദേവ്, സുനില്‍ വീട്ടില്‍, ധനിഷ് കാര്‍ത്തിക്, പ്രവീണ്‍ പ്രശാന്ത്, അഭിലാഷ് ചാക്കോ, സച്ചി മസുദ, ജുയന് പാബ്ലോ തുടങ്ങിയവരും മറ്റു അണിയറ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ താരങ്ങളോടും അണിയറ പ്രവര്‍ത്തകരോടും സംവദിക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്, ലഘുഭക്ഷണത്തിന് ശേഷം 1.30നു പ്രീമിയര്‍ ഷോ ആരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ്, പ്രവാസി ചാനല്‍, ഇമലയാളി, , സംഗമം ന്യൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക, കേരള ചേംബര്‍ ഓഫ് കോമെര്സ് ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി എഫ്.എം, മഴവില്‍ എഫ്.എം, തുടങ്ങിയവരുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അനിയന് ജോര്‍ജ്-908-337-1289, ആനി ലിബു-347-640-1295, ദീപ്തി നായര്‍-732-318-0574.
Comments