ന്യൂയോര്‍ക്ക് : യോങ്കേഴ്സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇദംപ്രഥമമായി ഒരു കുടുംബസംഗമം ജൂണ്‍ മാസം 26ന് വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല്‍ 11 മണിവരെ 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള മുംബൈ സ്പൈസസ് റസ്റ്റോറന്റില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിക്കുന്നു. യോങ്കേഴ്സിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികള്‍ക്ക് തിരക്കിട്ട തങ്ങളുടെ ജീവിതത്തില്‍ ഒരല്പ സമയം ആസ്വദിക്കുന്നതിനും, പരസ്പരം കണ്ടുമുട്ടുന്നതിനും, ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനുമുള്ള ഒരു സുവര്‍ണ്ണാവസരമാണിത്. പ്രസ്തുത കുടുംബ സംഗമത്തില്‍ യോങ്കേഴ്സിലും, സമീപ പ്രദേശങ്ങളിലുമുള്ള വിവിധ സംഘടനാ നേതാക്കള്‍ പങ്കെടുക്കുന്നതായിരിക്കും. മാത്രമല്ല നാഷ്ണല്‍ ലവലില്‍ പ്രവര്‍ത്തിക്കുന്ന ഫോമാ, ഫൊക്കാനാ എന്നിവയുടെ നാഷ്ണല്‍ നേതാക്കളും പങ്കെടുത്തു സംസാരിക്കുന്നതായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രായഭേദമെന്യേ ഈ പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. വിഭവസമൃദ്ധമായ ഡിന്നറിനുപുറമെ പലതരത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കും. നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളെയും അവരുടെ കുടുംബാംഗങ്ങളെയും ഈ കുടുംബസംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. പ്രവേശനം പാസ്സുമൂലം നിയന്ത്രിക്കുന്നതാണ്. സമീപവാസികള്‍ ഇതൊരു അറിയിപ്പായി കരുതി പരിപാടിയുടെ വിജയത്തില്‍ പങ്കാളികളാകണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ്: ഇട്ടന്‍ ജോര്‍ജ് (914 607 7367), വൈസ് പ്രസിഡന്റ് എം.കെ.മാത്യൂസ് (91480 65007), ട്രഷറര്‍ ജോര്‍ജ്ജ്കുട്ടി ഉമ്മന്‍ (914 374 7624), കോര്‍ഡിനേറ്റര്‍ അലക്സ് തോമസ് (914 473 0142), പി.ആര്.ഒ. : ബിനു ചാവറ (914 471 2107), സെക്രട്ടറി തോമസ് കൂവള്ളൂര്‍ (914 471 2107) തോമസ് കൂവള്ളൂര്‍ അറിയിച്ചതാണിത്.
Comments