ഡോവര്‍(ന്യൂജേഴ്സി): ശ്ലൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുന്ന മലങ്കരസഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവാ, ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയിലെത്തും. ഭദ്രാസന മെത്രാപ്പോലീത്ത, സഖറിയാ മാര്‍ നിക്കോളോവോസിനൊപ്പം ജൂലൈ 1 ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് എഴുന്നെള്ളുന്ന പ.ബാവായെയും സംഘത്തെയും ഇടവക വികാരി ഫാ.ഷിബു ഡാനിയല്‍, ട്രസ്റ്റി സുനോജ് തമ്പി, സെക്രട്ടറി ഇന്ദിരാ തുമ്പയില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ഷാജി വറുഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്നേഹോഷ്മളമാ സ്വീകരണം നല്‍കും. സന്ധ്യാനമസ്കാരത്തിന് ശേഷം പ.ബാവാ അനുഗ്രഹപ്രദിക്ഷണം നടത്തും. ഇടവക സ്ഥാപിച്ച് ആദ്യ വികാരിയായി സേവനമനുഷ്ഠിച്ച വെരി.റവ.സി.എം.ജോണ്‍ കോര്എപ്പിസ്ക്കോപ്പായെയും, ഭാര്യ സാറാമ്മ ജോണിനെയും ആദരിക്കുന്ന ചടങ്ങും നടക്കും. പ.ബാവാ ഇരുവരെയും പൊന്നാട അണിയിക്കും.
ന്യൂജേഴ്സിയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള സഭാംഗങ്ങള്‍ പ.ബാവായുടെ ദര്‍ശനത്തിനായി എത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ സില്‍വര്‍ ജൂബിലി വര്‍ഷം, അനുഗ്രഹാശിസുകളുമായി എത്തുന്ന പ.ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം എത്രയും മനോഹരമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഇടവക ഭാരവാഹികളും ജനങ്ങളും. ജൂലൈ 10, 11(വെള്ളി, ശനി) തീയതികളിലാണ് ജൂബിലി പെരുന്നാള്‍ കൊണ്ടാടപ്പെടുന്നത്.
Comments