ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗീക മുഖപത്രമായ `മാര്‍ വാലാഹ്' (എന്റെ കര്‍ത്താവേ എന്റെ ദൈവമേ) 2015- ജൂലൈ ഒന്നാം തീയതി ബുധനാഴ്ച വൈകുന്നേരം മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ വെച്ച് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പ്രകാശനം ചെയ്യും. ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍ത്തോമാശ്ശീഹായുടെ നാമത്തില്‍ ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി സ്ഥാപിതമായ ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആദ്ധ്യാത്മിക ദര്‍ശനത്തിന്റെ അടിത്തറയാണ് വിശുദ്ധ തോമാശ്ശീഹായുടെ `എന്റെ കര്‍ത്താവേ, എന്റെ ദൈവമേ' എന്ന ദൈവാനുഭവം. ഈ ദൈവാനുഗ്രഹത്തില്‍ അഭയപ്പെട്ട് അമേരിക്കന്‍ ഐക്യനാടുകളില്‍ ദൈവം ഭരമേല്പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ രൂപതാംഗങ്ങള്‍ക്ക് കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും നല്‍കുക എന്നതാണ് മുഖപത്രത്തിന്റെ ലക്ഷ്യം. എല്ലാ മാസവും ഇമെയില്‍ വഴി പ്രസിദ്ധീകരിക്കുന്ന ഈ സംരംഭം രൂപതയുടെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്ന് രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് അറിയിച്ചു.
Comments