ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക് : റോക്ക് ലാന്‍ഡ് കൌണ്ടിയില്‍ അധിവസിക്കുന്ന മലയാളികളുടെ സംഘടനയായ ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്, ഞായറാഴ്ച്ച ജൂലൈ 12ന് അഡാപ്റ്റ് എ റോഡ് എന്ന പരിപാടി വളരെ വിജയകരമായി സംഘടിപ്പിക്കുകയുണ്ടായി. ന്യൂ സിറ്റിയിലെ സ്ട്രോ ടൌണ്‍ റോഡ് വൃത്തിയാക്കിക്കൊണ്ടാണ് അസോസിയേഷന് പ്രതിനിധികള്‍ ഈ പരിപാടിയില്‍ സംബന്ധിച്ചത്. പ്രസിഡന്റ് ഷാജിമോന്‍ വെട്ടത്തിന്റെ നേതൃത്വത്തില്‍ അസോസിയേഷന് അംഗങ്ങള്‍ അണിനിരന്നു പ്രവര്‍ത്തിച്ചത് ഒരു മാതൃകയാണെന്ന് ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ അഭിപ്രായപ്പെട്ടു. ഫൊക്കാന ട്രസ്ടീ ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പിള്ളില്‍, ലജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, അസോസിയേഷന് ട്രഷറര്‍ ജോണ്‍ ദേവസ്യ, ട്രസ്ടീ ബോര്‍ഡ് ചെയര്മാന് വര്‍ഗീസ് ഒലഹന്നാന്‍, ലൈസി അലക്സ്, മത്തായി ദാസ്, കുരിയാക്കോസ് തരിയന്‍, മത്തായി ചാക്കോ, തോമസ് മാത്യു, ജോസഫ് മുണ്ടഞ്ചിറ, അഞ്ജലി വെട്ടം എന്നിവര്‍ ഈ ശ്രമദാനത്തില്‍ സജീവമായി പങ്കെടുത്തു. ഇതാദ്യമായിട്ടാണ് ഒരു മലയാളി അസോസിയേഷന് ഇതുപോലെയുള്ള കമ്മ്യുണിറ്റി സര്‍വീസില്‍ പങ്കെടുക്കുന്നത് എന്ന് പരിസരവാസികളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. റോക്ക് ലാന്‍ഡ് കൌണ്ടിയിലെ രാഷ്ട്രീയ നേതാക്കള്‍ പലരും അസോസിയേഷനെ അഭിനന്ദിക്കുകയുണ്ടായി.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍
Comments