ന്യൂയോര്‍ക്ക്: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ആഭിമുഖ്യത്തില്‍, ഇക്കൊല്ലം ബ്രോങ്ക്സ് ഫൊറോനാ ഇടവകയില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത കുട്ടികളെ അനുമോദിച്ചു. തിരുനാളിനോടനുബന്ധിച്ച് ജൂലൈ മൂന്നാം തീയതി നടത്തിയ `പ്രസുദേന്തി നൈറ്റില്‍' വെച്ച് ഇടവക വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ട്രോഫികളും പ്ലാക്കുകളും കുട്ടികള്‍ക്ക് സമ്മാനിച്ചു. വളര്‍ന്നുവരുന്ന തലമുറയെ പ്രോത്സാഹിപ്പിക്കാന്‍ എസ്.എം.സി.സി കാണിക്കുന്ന താത്പര്യത്തെ ഫാ. കണ്ടത്തിക്കുടി അഭിനന്ദിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ് ഷാജി സക്കറിയ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. രൂപതാതലത്തില്‍ ഗ്രാജ്വേറ്റ്സിന്റെ കൂട്ടായ്മ സംഘടിപ്പിക്കുവാന്‍ എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്റര്‍ മുന്‍കൈ എടുക്കുമെന്ന് ഷാജി സക്കറിയ അറിയിച്ചു. ചടങ്ങില്‍ ഫാ. റോയിസണ്‍ മേനോനിക്കല്‍, ഫാ. സിബി വെട്ടിയോലില്‍ എന്നിവര്‍ സംബന്ധിച്ചു.
ഗ്രാജ്വേറ്റ്സിനെ പ്രതിനിധീകരിച്ചുകൊണ്ട് ജോണ്‍ വാളിപ്ലാക്കന്‍ സംസാരിച്ചു. സെക്രട്ടറി ആലീസ് തോമസ് നന്ദി പ്രകാശിപ്പിച്ചു. ജോസഫ് കാഞ്ഞമല, ജോസ് ഞാറക്കുന്നേല്‍, ചിന്നമ്മ പുതുപ്പറമ്പില്‍, ജോസ് മലയില്‍, ജോജോ ഒഴുകയില്‍, സിബിച്ചന് മാമ്പിള്ളി, ബെന്നി മുട്ടപ്പള്ളി, ജെയിംസ് തെള്ളിയാങ്കല്‍, ആന്റോ കണ്ണാടന്‍, ജിമ്മി ഞാറക്കുന്നേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
Comments