വിഴിഞ്ഞം തുറമുഖത്തെ രാജ്യത്തെ പ്രധാന ട്രാന്‍ഷിപ്മെന്റ് ടെര്‍മിനലാക്കുമെന്ന് ഗൗതം അദാനി. വിഴിഞ്ഞം പദ്ധതിയില്‍ പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ട്. കേരളസര്‍ക്കാര്‍ പ്രശംസനീയമായ പിന്തുണയാണ് പദ്ധതിക്ക് നല്‍കുന്നതെന്നും ദേശീയ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദാനി വ്യക്തമാക്കി.
ഒരു മാസത്തിനുള്ളില്‍ തന്നെ തുറമുഖവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അദാനി വ്യക്തമാക്കി. ഇതിനായി അദാനിയുടെ സഹോദരന് കേരളത്തിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണവും നടത്തിപ്പും നടത്താന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്സ് ആന്‍ഡ് ഇക്കണോമിക് സോണ്‍ ലിമിറ്റഡിന് നല്കാന് കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച സമ്മതപത്രം കഴിഞ്ഞാഴ്ചയാണ് സര്‍ക്കാര്‍ കൈമാറിയത്.
Comments