അറ്റ്ലാന്റാ: സഹനജീവിതത്തെ പുല്കിയും, സഹജീവികളുടെ വേദനകള്‍ സ്വയം ഏറ്റുവാങ്ങിയും ദൈവത്തിനു പ്രിയപ്പെട്ടവളായിത്തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്ലാന്റാ സെന്റ് അല്‍ഫോന്‍സാ ഫൊറോനാ ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 27 വരെ തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു. ഷിക്കാഗോ രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. വിവിധ ദിനങ്ങളിലായി ആഘോഷമായ ദിവ്യബലി, പ്രദക്ഷിണം, നൊവേന, ലദീഞ്ഞ്, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് വി. അല്‍ഫോന്‍സാമ്മയുടെ മദ്ധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും വികാരി റവ.ഫാ. മാത്യു ഇളയടത്തുമഠം എം.എസ്.എഫ്.എസും, പ്രസുദേന്തിമാരും ക്ഷണിക്കുന്നു. ജൂലൈ 19-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുനാളിന് ഒരുക്കമായി കൊടി ഉയര്‍ത്തും. ജൂലൈ 20 മുതല്‍ 24 വെള്ളിയാഴ്ച വരെ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് വിശുദ്ധ കുര്‍ബാനയും, നൊവേനയും ഉണ്ടായിരിക്കും.
ഫാ. ജെമി പുതുശേരില്‍, ഫാ. ജോ ജോണ്‍, ഫാ. ജോസഫ് പൊട്ടമ്മേല്, ഫാ. ജോസഫ് മുല്ലക്കര, ഫാ. സണ്ണി പുന്നക്കുഴി, ഫാ. ആന്‍ഡ്രൂസ് കൊള്ളന്നൂര്‍ എന്നിവര്‍ വിവിധ കര്‍മ്മങ്ങളില്‍ കാര്‍മ്മികരായിരിക്കും. ജൂലൈ 25-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആഘോഷമായ വി. കുര്‍ബാന, പ്രസംഗം. മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. 7 മണിക്ക് പ്രദക്ഷിണം, 8-ന് ഡിന്നര്‍, 8.30-ന് റിഥം ഡിവൈന്‍ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് (അവതരണം- അഞ്ജു ജോസഫ് ആന്‍ഡ് ടീം). ജൂലൈ 26 ഞായര്‍- പ്രധാന തിരുനാള്‍ ദിനം- രാവിലെ 10.15-ന് ആഘോഷമായ ദിവ്യബലി, പ്രസംഗം- മാര്‍ ജോയി ആലപ്പാട്ട് മുഖ്യകാര്മികന്. തുടര്‍ന്ന് പ്രദക്ഷിണം, ലഞ്ച്. ജൂലൈ 27 തിങ്കള്‍- സകല മരിച്ചവരുടേയും ഓര്‍മ്മദിനാചരണം.- വൈകിട്ട് 7 മണി. ജോണ്‍ & ലിസ്സറ്റ് വെട്ടിക്കാട്ട്, ജോണ്‍ & നീതു തോട്ടുങ്കല്‍, ജോസഫ് & ഫിലോമിന ഇല്ലമ്പള്ളില്‍, കുരുവിള & തെരേസ കൊല്ലംപറമ്പില്‍, പ്രകാശ് & വിബാ വലിയകണ്ടത്തില്‍, റോമിയോ & സുമി നരിതൂക്കില്‍, സജീവ് & ബിനു കളരിക്കല്‍, ഷിബു & അനു കുനംപുറം, സിബി & സുനി തൊട്ടിപ്പറമ്പില്‍, സണ്ണി & അനു തളിയത്ത് , വര്‍ഗീസ് ജോസഫ് & ലിങ്കി ഊക്കന്‍ എന്നിവരാണ് പ്രസുദേന്തിമാര്‍. ജിമ്മി ഐസക്ക്, സിബി കരിപ്പാപ്പറമ്പില്‍, തോമസ് തോമസ് വാഡയില്‍ എന്നിവരാണ് ട്രസ്റ്റിമാര്‍.
വെബ്സൈറ്റ്: www.stalphonsacatholicchurch.org
Comments