ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലി ജൂലൈ എട്ടാംതീയതി ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ വച്ചു നടന്നു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് തിരുമേനി അധ്യക്ഷത വഹിച്ച അസംബ്ലിയില്‍ ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ശേം സെന്ററില്‍ പണിയുന്ന ചാപ്പല്‍ പദ്ധതിക്ക് 2.3 മില്യന്‍ ഡോളര്‍ അംഗീകാരം നല്കി. അതിനുവേണ്ടി റാഫിള്‍ ടിക്കറ്റില്‍ക്കൂടി ഫണ്ട് ശേഖരിക്കുവാനും തീരുമാനിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോയി പൈങ്ങോലില്‍ കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. വലിയപള്ളി വികാരി റവ.ഫാ. രാജു ദാനിയേലിന്റെ നേതൃത്വത്തില്‍ അസംബ്ലിക്കുവേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.
Comments