സെബാസ്റ്റ്യന്‍ ആന്റണി
ന്യൂജേഴ്സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂലൈ 10 മുതല്‍ 13 വരെ ഭക്തിനിര്‍ഭരമായ കര്‍മ്മാദികളോടെ ആഘോഷിച്ചു. പുതിയ ദേവാലയത്തിന്റെ കൂദാശാ ചടങ്ങുകളോടനുബന്ധിച്ചായിരുന്നു ഇക്കൊല്ലത്തെ തിരുനാള്‍ ആഘോഷങ്ങള്‍. ജൂലൈ പത്തിന് രാവിലെ നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മികരായി. വൈകിട്ട് 6 മണിക്ക് കൊടിയേറ്റം, ലദീഞ്ഞ്, ഫെല്ലോഷിപ്പ് ഹാളിന്റെ ആശീര്‍വാദം എന്നിവ ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.
രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട്, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. നോബി തോമസ്, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇടവകയിലെ മുഴുവന്‍ കുടുംബാംഗങ്ങളും സമീപ ഇടവകകളില്‍ നിന്നുള്ളവരും ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തു. ജൂലൈ 11-ന് രാവിലെ 9.30-ന് പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മങ്ങള്‍ ഷിക്കാഗോ രൂപതയുടെ അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മെട്ടച്ചന്‍ ബിഷപ്പ് പോള്‍ ജി ബുട്ടോസ്കി, തക്കല ബിഷപ്പ് മാര്‍ ജോര്‍ജ് രാജേന്ദ്രന്, രൂപതാ സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ട് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു. ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് , രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍, ഫാ. ഫിലിപ്പ് വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായി. ന്യൂജേഴ്സിയിലേയും ന്യൂയോര്‍ക്കിലേയും കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും, വിവിധ ഇടവകകളില്‍ നിന്നുമുള്ള അമ്പതില്‍പ്പരം വൈദീകരും കന്യാസ്ത്രീകളും പങ്കെടുത്ത കൂദാശാ ചടങ്ങില്‍ ബ്രോങ്ക്സ് ഫൊറോനാ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, ഡാലസ് ഫൊറോനാ വികാരി ഫാ. കുര്യന് നെടുവേലിച്ചാലില്‍, ഫിലാഡല്‍ഫിയ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി എന്നിവരും സഹകാര്‍മികരായിരുന്നു.
ദേവാലയത്തിന്റെ പ്രധാന കവാടത്തില്‍ നിന്നും കേരളത്തനിമയില്‍ മുത്തുക്കുടകളുടേയും, തൊലപ്പൊലിയുടേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ വിശിഷ്ടാതിഥികളെ ദേവാലയത്തിലേക്ക് ആനയിച്ചു. ദേവാലയത്തിലെ വിവിധ ഭക്തസംഘടനകളാണ് സ്വീകരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 12-ന് ഉച്ചയ്ക്ക് 1.30-നാണ് തിരുകര്‍മ്മങ്ങള്‍ തുടങ്ങിയത്. വേസ്പര, ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാന എന്നിവ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങിടയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. രൂപതാ ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, ഫാ. ഫിലിപ്പ് വടക്കേക്കര, ഫാ. പീറ്റര്‍ അക്കനത്ത്, ഫാ. മാത്യു കുന്നത്ത്, ഫാ. നോബി തോമസ് എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലി മധ്യേ അഭിവന്ദ്യ പിതാവ് വചന സന്ദേശം നല്കി. ആരാധനയില്‍ ഒന്നിക്കുവാനും, സ്നേഹത്തിന്റെ കൂട്ടായ്മയില്‍ വളരുവാനും, വിശ്വാസത്തില്‍ ആഴപ്പെട്ട് ജീവിക്കുവാനും, ദൈവവിളികള്‍ കുടുംബങ്ങളില്‍ നിന്നും ഉണ്ടാകുന്നതിനും ശ്രമിക്കണമെന്ന് വിശ്വാസികളെ ഉത്ബോധിപ്പിച്ചു. വി. അല്‍ഫോന്‍സാമ്മയുടേയും, വി. തോമാശ്ശീഹായുടേയും അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളീയ തനിമയില്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ടു. മലയാളികളുടെ സാംസ്കാരികവും, സാമൂഹികവും മതപരവുമായ ആഘോഷങ്ങളിലെ അവിഭാജ്യഘടകമായി മാറിയ ചെണ്ടേമേളം (ശിങ്കാരിമേളം) ഇടവക ജനങ്ങളുടെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റി. ജോസഫ് ഫാദേഴ്സിന്റെ പ്രസിഡന്റ് തോമസ് വര്‍ക്കിയുടെ നേചൃത്വത്തിലായിരുന്നു ശിങ്കാരിമേളം അരങ്ങേറിയത്. തുടര്‍ന്ന് അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘം ശ്രുതിമധുരമായി ആലപിച്ച ഗാനങ്ങള്‍ വിശുദ്ധ കര്മ്മാദികള് ഭക്തിസാന്ദ്രമാക്കി. സി.സി.ഡി പന്ത്രണ്ടാംക്ലാസ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍ ജോര്‍ജ് കൊറ്റം, ആഷ്ലി പടവില്‍, ബ്രാണ്ടന്‍ പെരുമ്പായില്‍, ജോണത്തന്‍ പെരുമ്പായില്‍, റയന്‍ പെരുമ്പായില്‍, കുര്യന് കല്ലുവാരപ്പറമ്പില്‍, ജെയിംസ് മുക്കാടന്‍, ജിജി മാത്യു, റോബിന് ജോര്‍ജ്, ജയിംസ് പുതുമന എന്നിവരായിരുന്നു. അടുത്തവര്‍ഷത്തെ പ്രസുദേന്തിമാരായി ദിലീപ് വര്‍ഗീസ്, അനിയന് ജോര്‍ജ്, ജോസഫ് ആന്‍ഡ് മേരി പെരുമ്പായില്‍ എന്നിവരെ വാഴിച്ചു. തിരുനാളനോടനുബന്ധിച്ച് ഒരുക്കിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളെ ഓര്‍മ്മപ്പെടുത്തി. തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് ക്യൂന്മേരി മിനിസ്ട്രി നയിച്ച `ആത്മസംഗീതം 2015' ഫാ. ഷാജി തുമ്പേചിറയിലിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.
തിരുനാള്‍ ആഘോഷങ്ങളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുകയും, തിരുനാള്‍ ആഘോഷങ്ങളുടെ പ്രധാന സംഘാടകരായ ബിനോയി വര്‍ഗീസ്, ജെയിംസ് മാത്യു, ജസ്റ്റിന് ജോസഫ്, ജോസ് മോന് ജോസഫ് എന്നിവര്‍ നേതൃത്വം നല്കുകകയും ചെയ്തു. തിരുനാള്‍ ആഘോഷങ്ങളിലും, തിരുകര്‍മ്മാദികളിലും സജീവമായി പങ്കെടുത്ത എല്ലാ ഇടവക സമൂഹത്തിനും വികാരി തോമസ് കടുകപ്പള്ളില്‍, ട്രസ്റ്റിമാരായ ടോം പെരുമ്പായില്‍, തോമസ് ചെറിയാന് പടവില്‍, മേരിദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ നന്ദി അറിയിച്ചു. വെബ്: www.stthomassyronj.org സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.
Comments