ഡാലസ്:രാജ്യസേവന രംഗത്ത് സമധാന പാലകനായി ലിജിന്‍ ജോണ്‍ പോലീസ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ടു. മസ്കീറ്റ് സിറ്റി പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ലിജിന്‍. പത്തനാപുരം എഴിക്കകത്ത് ജോണി എന്ന് വിളിക്കുന്ന ജോണ്‍ ഉമ്മന്റെയും പൂവണ്ണമൂട്ടില് ലാലമ്മ (സൂസന്) ഉമ്മന്റെയും മൂത്ത മകനാണ് ലിജിന്‍. ഇളയ സഹോദരി ഹാന കോളേജ് വിദ്യാര്ത്ഥിനയാണ്. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകാംഗം ആയ ലിജിന്‍ നല്ലൊരു ബാസ്കറ്റ് ബോള്‍ പ്ലയെര്‍ കൂടിയാണ്.
Comments