ന്യൂറൊഷേല്‍: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്കൂളില്‍ (475 West Hartsdale Ave, White Plains, NY 10607) ഓഗസ്റ്റ് 29 ശനിയാഴ്ച്11 മണിമുതല്‍ 6.00 മണിവരെ നടത്തപ്പെടും. ഈ വര്‍ഷത്തെ ഓണാഘോഷങ്ങളില്‍ പ്രശസ്ത സിനിമാതാരങ്ങള്‍, കലാ സാംസ്കാരിക രാഗങ്ങളിലെ പ്രമുഖര്‍, രാഷ്ട്രിയ നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നു.
അന്ന് 11:30 മുതല്‍ 1:30 വരെ ഓണസദ്യ, തുടര്‍ന്ന് പഞ്ചവാദ്യങ്ങളുടെയും, ശിങ്കാരി മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടിയുള്ള മാവേലി മന്നന്റെ എഴുന്നള്ളിപ്പ്, അതിനുശേഷം വിമന്‍സ് ഫോറത്തിന്റെ തിരുവാതിര, ഗാനമേള, കോമഡി ഷോ, ഡാന്‍സ് പ്രോഗ്രാംസ് തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം പുതുമയാര്‍ന്ന പരിപാടികളാലും കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കേരളീയ സംസ്കാരവും കലകളും മലയാള ഭാഷയും പുത്തന്‍ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് അസോസിയേഷന് ഉദ്ദേശം. മലയാളി മനസ്സിനേയും അവരുടെ ജീവല്‍ പ്രശ്നങ്ങളേയും അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് എന്നും ശ്രമിക്കുന്നതാണ്.
ഓണഘോഷം വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്, വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്സണ്, ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജെ. മാത്യൂസ്, കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ ,
കേരള ദേര്‍ശനം ചീഫ് എഡിറ്റര്‍ ഗണേഷ് നായര്‍, വിമന്‍സ് ഫോറം ചെയര്‍ ഷയിനി ഷാജാന്‍ എന്നിവര്‍ അറിയിച്ചു.
Comments