ബിജു ചെറിയാന്
ന്യൂയോര്‍ക്ക്: ലോകമെമ്പാടും സത്യസുവിശേഷഘോഷണം നടത്തിവരുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ ഐക്യനാടുകളിലും കാനഡയിലുമായി ജൂലൈ എട്ടിനാരംഭിച്ച ബൈബിള്‍ കണ്വെന്ഷന് വന്‍ വിജയമായി മുന്നേറുന്നു. ന്യൂയോര്‍ക്കിലെ റോക്ക്ലാന്റ്കൗണ്ടിയില് ജൂലൈ 25,26 (ശനി, ഞായര്‍) തിയതികളിലായി നടക്കുന്ന സുവിശേഷ മഹായോഗത്തില്‍ പ്രമുഖ സുവിശേഷകരായ ശ്രീ.ഷൈജന്‍ ജോസഫ്(ബെഡ്ഫോര്‍ഡ്, യു.കെ) ഡോക്ടര്‍.ഐസക് ജോണ്‍ എന്നിവര്‍ വചനശുശ്രൂഷ നിര്‍വ്വഹിക്കുന്നതാണ്. നാന്യൂവേറ്റിലുള്ള ഗ്രേസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ വെച്ച് രണ്ടു ദിനങ്ങളിലും വൈകുന്നേരം 6 മുതല്‍ 9 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. ഈ അനുഗ്രഹീത കണ്‍വെന്‍ഷനിലേക്ക് ഏവരേയും കര്‍തൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു.
അരനൂറ്റാണ്ടിലേറെയായി നിര്‍മ്മല സുവിശേഷം പകര്‍ന്നു നല്കി അനേകായിരങ്ങളെ ദൈവസന്നിധിയിലേക്ക് അടുപ്പിക്കുന്ന പ്രൊഫസര്‍.എം.വൈ.യോഹന്നാന് (മുന്‍ പ്രിന്‍സിപ്പല്‍, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജ്) നേതൃത്വം നല്കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് രക്ഷകനായ യേശു ക്രിസ്തുവിലൂടെ ലഭിക്കുന്ന പാപമോക്ഷവും ഹൃദയവിശുദ്ധീകരണവും അനുഭവിച്ചുകൊണ്ട്, മനുഷ്യഹൃദയങ്ങളുടെ രൂപാന്തരമാണ് കാലഘട്ടത്തിന്റെ അടിയന്തര ആവശ്യമെന്ന് പഠിപ്പിക്കുന്നു. സഭയോ സമുദായമോ മാറുകയല്ല, മാനസാന്തരപ്പെടുന്നവരുടെ മാനസാന്തരമാണ് രക്ഷക്ക് നിദാനമെന്ന് സിആര്‍എഫ് ഉല്ഘോഷിക്കുന്നു. റോക്ക്ലാന്റില്‍ നടക്കുന്ന ദ്വിദിനകണ്വെന്ഷനില് പങ്കുചേര്‍ന്നു അനുഗ്രഹീതരാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വി.വര്‍ഗീസ് (845 268 4436), ബേബി വര്‍ഗീസ് (845 268 0338), കെ.കോശി (845 638 1841). വിലാസം: Grace Baptist Church, 20, Demarest Ave, Nanuet, NY-10954 (6PM- 9PM)
Comments