മുന്‍ മന്ത്രി യു.എ. ബീരാന്റെ മകനും, ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ യു.എ. നസീറിന്റേയും ഹസീന നസീറിന്റേയും മകള്‍ നാസിബ നസീറും, ഐ.ടി.എല്‍. ഇറാം ഗ്രൂപ്പ് ചെയര്മാന് പാലക്കാട് മങ്കര പി.എ. അബൂബക്കറിന്റേയും സാഹിറയുടേയും മകന് മുഹമ്മദ് അഫ്നാസും വിവാഹിതരായി. കോട്ടക്കല്‍ യു.എ. ഗാര്‍ഡന്‍സില്‍ വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കാര്‍മ്മികത്വത്തില്‍ ആയിരുന്നു നിക്കാഹ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, ഷിബു ബേബി ജോണ്‍, എം.പി. മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഇ. അഹമ്മദ്, എം.എല്‍.എ.മാരായ അബ്ദുല്‍ റഹ്മാന് രണ്ടത്താണി, എന്‍. ഷംസുദ്ദീന്, അബ്ദുല്‍ സമദ് സമദാനി, സി.പി. മുഹമ്മദ്, പിന്നണിഗായകന്‍ അഫ്സല്, ശ്രീകണ്ഠന് നായര്‍ (ഫ്ളവേഴ്സ് ടി.വി.), അന്വേഷി അജിത, ഡി.ഐ.ജി. പി. വിജയന്, എം.എന്‍. കാരശ്ശേരി, മൊയ്തീന് പുത്തന്‍ചിറ, അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവരെക്കൂടാതെ നിരവധി രാഷ്ട്രീയസാമൂഹ്യമാധ്യമ പ്രതിനിധികള്‍ വധൂവരന്മാര്ക്ക് ആശംസകളര്‍പ്പിക്കാന്‍ എത്തിയിരുന്നു.
Comments