തിരുവനന്തപുരം ∙ ആറന്മുള വിമാനത്താവളം എന്ന പ്രവാസികളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇതിനെ ശക്തിയുക്തം എതിർക്കുമെന്നും സിപിഐ നേതാവും എംഎൽഎയുമായ പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. പ്രവാസി മലയാളി ഫെഡറേഷൻ തിരുവനന്തപുരത്തു സംഘടിപ്പിച്ച ആഗോള കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ ആശംസാ പ്രസംഗം നടത്തുകയായിരുന്നു പന്ന്യൻ. പ്രവാസി മലയാളി ഫെഡറേഷൻ ആറന്മുള വിമാനത്താവളംപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തികരിക്കണമെന്നാവശ്യപ്പെട്ടു നൽകിയ നിവേദനം സ്വീകരിക്കുവാൻ പോലും എംഎൽഎ തയ്യാറായില്ല. ഓഗസ്റ്റ് 7 ന് ഉച്ച തിരിഞ്ഞ് പിഎംഎ ഗ്ലോബൽ സമാപന സമ്മേളനം കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ. കെ. അനസ് (ഫ്രാൻസ് പിഎംഎഫ് കോർഡിനേറ്റർ) സ്വാഗതവും ഷൗകത്ത് പറമ്പിൽ നന്ദിയും പറഞ്ഞു.
Comments