ലിണ്ടന്‍: അമേരിക്കയിലെ പ്രസിദ്ധമായ ലിണ്ടന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ പെരുന്നാള്‍ - സില്‍വര്‍ ജൂബിലി സമാപന ആഘോഷങ്ങള്‍ ഓഗസ്റ്റ് 14, 15 തീയതികളില്‍ നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ നടത്തപ്പെടുമെന്നു ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫും, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു. ആയതിന്റെ കൊടിയേറ്റ് ഓഗസ്റ്റ് ഒമ്പതിനു ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ പള്ളിയങ്കണത്തില്‍ വെച്ചു നടത്തപ്പെട്ടു. ഓഗസ്റ്റ് 14-നു വെള്ളിയാഴ്ച വൈകുന്നേരം നാലരയ്ക്ക് ഇടവക ദിനാഘോഷത്തോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ റവ.ഫാ. എം.കെ. കുര്യാക്കോസ് നയിക്കുന്ന വചനപ്രഘോഷണവും സന്ധ്യാനമസ്കാരവും തുടര്‍ന്ന് ഓഗസ്റ്റ് 15-ന് ശനിയാഴ്ച റവ ഫാ.തോമസ് പോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യബലിയും റാസയും തുടര്‍ന്ന് ഒരുവര്‍ഷം നീണ്ടുനിന്ന സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ സമാപനവും നടത്തപ്പെടുന്നതാണ്. 1989-ല്‍ വിശുദ്ധ മാതാവിന്റെ നാമത്തില്‍ ആരംഭിച്ച ദേവാലയത്തിന്റെ രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി റവ.ഫാ. സണ്ണി ജോസഫ്, കോര്‍എപ്പിസ്കോപ്പ ജോണ്‍ അച്ചന്, സെക്രട്ടറി ജേക്കബ് ജോസഫ്, ട്രഷറര്‍ അനീഷ് ചെറിയാന്, ഇടവകയിലെ സ്ഥാപക മെമ്പേഴ്സ് ആയ എം.സി. മത്തായി, ജയിംസ് നൈനാന്, എന്നിവരും മറ്റ് ഭാരവാഹികളും ഇടവകാംഗങ്ങളും അറിയിച്ചു.
Comments