ഫിലഡൽഫിയ ∙ ഫെയർലെസ് ഹിൽസ് സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ വാർഷിക പിക്നിക്ക് ജൂലൈ 25 ശനിയാഴ്ച ലാംഗ്ഹോണിലെ കോർക്രീക്ക് പാർക്കിൽ നടന്നു. രാവിലെ വികാരി ഫാ. അബു വർഗീസ് പീറ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ കായിക മത്സരങ്ങൾ നടന്നു. വടംവലി മത്സരം ആവേശകരമായി. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പിക്നിക്ക് കോ ഓർഡിനേറ്റർ ജിബു ജെയിംസ്, കോഓർഡിനേറ്റർ ദീപ്തി മാത്യു, എലിസബത്ത് സഖറിയ, ട്രസ്റ്റി രാജൻ സാമുവൽ, സെക്രട്ടറി റോണി വർഗീസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പിക്നിക്ക് വിജയകരമാക്കുന്നതിന് നേതൃത്വം നൽകി. 250 ൽ പരം പേർ പങ്കെടുത്ത പിക്നിക്ക് സന്ധ്യാ നമസ്കാരത്തെ തുടർന്ന് സമാപിച്ചു.
Comments