ന്യൂയോര്‍ക്ക്: സ്വര്‍ഗീയത നിറഞ്ഞ നാല് ദിനരാത്രങ്ങള്‍ സമ്മാനിച്ച മലങ്കര ഓര്‍ത്തഡോക്സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ പ്രസക്ത ഭാഗങ്ങള്‍ ഈയാഴ്ച്ച, ലോകമലയാളികളുടെ പ്രിയപ്പെട്ട ന്യൂസ് ചാനല്‍ ഏഷ്യാനെറ്റില്‍ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 8 മണിക്കു (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ പ്രക്ഷേപണം ചെയ്യുന്നു. ആത്മീയ പാതയിലൂടെ വിജയകരമായി വ്യക്തി ജീവിതം നയിക്കാനും, അച്ചടക്കമുള്ള ജീവിത ശൈലിയിലൂടെ കുടുംബജീവിതത്തില്‍ വിജയം പ്രാപിക്കുവാനും ഇത് പോലുള്ള ഫാമിലി കോണ്‍ഫറന്‍സുകള്‍ സഹായകരമാകുമെന്ന്, കോണ്‍ഫറന്‍സ് ഉത്ഘാടനം ചെയ്തു കൊണ്ട് ഭദ്രാസന അദ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത പറഞ്ഞു.
ഘോഷയാത്രയോടെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ സെമിനാറുകളും ധ്യാനങ്ങളും അതോടൊപ്പം കെ ജി മാക്കോസിന്റെ ലൈവ് ഓര്ക്ക്രസ്റ്റ്രയും, വോളി ബോള്‍, ബാസ്കറ്റ് ബോള്‍, വടം വലി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.
കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ന്നബാസ് മെത്രപ്പോലീത്തയുടെ സ്മരണക്കായി മെമ്മറി എറ്റേര്‍ണല്‍ എന്നാ വീഡിയോ പ്രസന്റേഷനും ഉണ്ടായിരുന്നു.
അമേരിക്കന്‍ കാഴ്ചകളുടെ അവതാരകാന് ഡോ: കൃഷ്ണ കിഷോറാണ്. ക്യാമറമാന് ഷിജോ പൗലോസും, പ്രൊഡ്യൂസര്‍ രാജു പള്ളത്തുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 732 429 9529
Comments