ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ ഈ വര്‍ഷത്തെ ഓണാഘോഷത്തില്‍ കലാഭവന്‍ ലാല്‍ അങ്കമാലിയുടെ മിമിക്രി, കലാസാംസ്കാരിക പരിപാടികളില്‍ മുഖ്യാകര്‍ഷണം ആയിരിക്കും. ഓഗസ്റ്റ് 29 ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ സീറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ വെച്ചു നടത്തപ്പെടുന്ന ആഘോഷങ്ങളില്‍ കലാഭവന്‍ ലാല്‍ അങ്കമാലി മിമിക്രി അവതരിപ്പിക്കുന്നതാണ്. വര്‍ണ്ണാഭമായ പ്രദക്ഷിണം, ചെണ്ടമേളം, പൊതുസമ്മേളനം, തിരുവാതിരകളി, വിവധ നൃത്തനൃത്യങ്ങള്‍, ഗാനമേള, മറ്റു കലാസാംസ്കാരിക പരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതകള്‍ ആണ്. ജനപങ്കാളിത്തം കൊണ്ട് ഫിലഡല്‍ഫിയയിലെ ഏറ്റവും വലിയ ഓണാഘോഷമാണ് മാപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് സാബു സ്കറിയ (267)9807923, ജനറല്‍ സെക്രട്ടറി സിജു ജോണ്‍ (267)4962080 എന്നിവരുമായി ബന്ധപ്പെടുക. ജനറല്‍ സെക്രട്ടറി സിജു ജോണ്‍ അറിയിച്ചതാണിത്.
Comments