ഹൂസ്റ്റണ്‍: മല്ലപ്പള്ളി സംഗമം ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തില്‍ 2015-ലെ ഓണം വിവിധ കലാപരിപാടികളോടെ വര്‍ണ്ണാഭമായി ആഘോഷിച്ചു. ഫാ. ഏബ്രഹാം തോട്ടത്തിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് പ്രസിഡന്റ് ബാബു ചാക്കോ സ്വാഗത പ്രസംഗവും, മല്ലപ്പള്ളി സംഗമത്തിലേക്ക് പുതുതായി എത്തിച്ചേര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് സ്വാഗതം അര്‍പ്പിക്കുകയുണ്ടായി. സംഗമം കുടുംബാംഗങ്ങളുടെ ഗാനങ്ങളും കവിതാലാപനം നടന്നു. ജോണ്‍ മാത്യുവും നൈനാന് മാത്തുളയും മല്ലപ്പള്ളിയേപ്പറ്റിയും ഓണത്തെപ്പറ്റിയുമുള്ള അറിവുകള്‍ പങ്കുവെയ്ക്കുകയുണ്ടായി. Cresenoo സ്കൂള്‍ ഓഫ് ആര്‍ട്സിന്റെ വിവിധ ഡാന്‍സ് പരിപാടികളും, ഏലിയാസ് പെരുമ്പാവൂരിന്റെ മാജിക് ഷോയും അരങ്ങേറി. വിഭവ സമൃദ്ധമായ ഓണസദ്യയോടെ 2015-ലെ ഓണാഘഷങ്ങള്ക്ക് തിരശീല വീണു.
Comments