ഡെലവെയര്‍വാലി : ഡെലവെയര്‍വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടത്തിവരാറുള്ള വിശുദ്ധ യോഹന്നാന് സ്നാപകന്റെ ഓര്‍മപ്പെരുന്നാള്‍ ഓഗസ്റ്റ് 28,29,30 ( വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസി(മീനടം)ന്റെ മുഖ്യകാര്‍മികത്വത്തില്‍ കൊണ്ടാടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളില്‍ വൈകുന്നേരം 6.15ന് സന്ധ്യാനമസ്കാരവും തുടര്‍ന്ന് സുവിശേഷപ്രസംഗവും. ഞായറാഴ്ച രാവിലെ 8.30ന് ഫാ. ഡോ.വര്‍ഗീസ് വര്‍ഗീസിന്റെ മുഖ്യകാര്‍മികത്വത്തില്‍ പ്രഭാതനമസ്കാരവും വി. കുര്‍ബാനയും തുടര്‍ന്ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആത്മീയമായ ഈ ശുശ്രൂഷയില്‍ സംബന്ധിച്ച് വിശുദ്ധന്റെ മധ്യസ്ഥതയില്‍ അനുഗ്രഹം നേടുവാന്‍ എല്ലാ വിശ്വാസികളെയും ഇടവകനേതൃത്വം സ്വാഗതംചെയ്തു.
Comments