ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികള്‍ കാത്തിരിക്കുന്ന വിനോദ മെഗാ ഷോ ആയ 'ജയറാം ഷോ'-യില്‍ പങ്കെടുക്കുന്ന താരങ്ങള്‍ കൊച്ചിയിലെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നും അമേരിക്കന്‍ മണ്ണിലേക്ക് എത്തിത്തുടങ്ങി. താരങ്ങളെല്ലാം തന്നെ കൊച്ചിയില്‍ നിന്നാണ് വിമാനം കയറിയത്. ജയറാമും ഷോയുടെ സംവിധായകന് നാദിര്‍ഷായും ഉള്‍പ്പെടുന്ന സംഘം കൊച്ചിയിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ നടന്ന റിഹേഴ്സല്‍ ക്യാമ്പില്‍ ഓണക്കാലത്തും സജീവമായിരുന്നു. ജയറാം ഷോയില്‍ പങ്കെടുക്കുന്നവരെല്ലാം ചേര്‍ന്നാണ് ഇത്തവണ ഓണം ആഘോഷിച്ചത്.
മിമിക്രി ആര്‍ട്ടിസ്റ്റ്, കൊമേഡിയന്‍, ടെലിവിഷന്‍ അവതാരകന്, ഗായകന്, ഗാനരചയിതാവ്, അഭിനേതാവ്, സംഗീത സംവിധായകന്, സിനിമാ സംവിധായകന് തുടങ്ങി കലയുടെ വ്യത്യസ്ത മേഖലകളില്‍ വെന്നിക്കൊടി പാറിച്ച മലയാളത്തിന്റെ സ്വന്തം നാദിര്‍ഷായാണ് ഷോയുടെ സംവിധായകന്. അമര്‍, അക്ബര്‍, അന്തോണി എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ശേഷമാണ് നാദിര്‍ഷ അമേരിക്കയിലെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ നായകരാക്കിയാണ് നാദിര്‍ഷയുടെ ചിത്രമൊരുങ്ങുന്നത്. ചിത്രം നിര്‍മ്മിക്കുന്നതു ഷോയുടെ മുഖ്യ സ്പോണ്സര്മാരില് ഒരാളായ യുണൈറ്റഡ് ഗ്ലോബല്‍ മീഡിയ എന്റര്ടെയ്ന്മെന്റിന്റെ (യുജിഎം) സാരഥി ഡോ.സഖറിയ തോമസാണ്. ജയറാം ഷോയില്‍ പ്രിയാമണി, രമേഷ് പിഷാരടി, ധര്മ്മജന്, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, ഗായകന് ഉണ്ണിമേനോന്, പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന വെള്ളിമൂങ്ങ ഫെയിം സാജു നവോദയ, ഹരിശ്രീ യൂസഫ്, ഡെലിസി, വിഷ്ണു, സിനിമ ചിരിമാ കോമഡി ഷോയുടെ സ്ക്രിപ്റ്റ് റൈറ്റേഴ്സ് തുടങ്ങി മലയാളത്തിലെ മികച്ച കലാകാരന്മാരുടെ നീണ്ട നിര തന്നെ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. കോറിയോഗ്രാഫര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഡാന്‍സ് ഐറ്റംസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ നാഷണല്‍ സ്പോണ്സര്.
അമേരിക്കയിലും കാനഡയിലുമായി പത്തിലധികം വേദികളില്‍ ജയറാം ഷോ അരങ്ങേറുന്നുണ്ട്. സെപ്തംബര്‍ 12-ന് ന്യൂയോര്‍ക്കിലും (ഇീഹറലി ഇലിലേൃ അൗറശീേൃശൗാ, 6530 ഗശലൈിമ ആഹ്റ (Colden Center Auditorium, 65-30 Kissena Blvd (at Queens College), Flushing, NY 11367 ) സെപ്തംബര്‍ 13-ന് ന്യൂജേഴ്സിയിലും നടക്കുന്ന പരിപാടി അമേരിക്കയിലെ പ്രശസ്ത എന്റര്ടെയ്ന്മെന്റ് ഗ്രൂപ്പ് ഹെഡ്ജ് എന്റര്‍ടെയ്ന്‍മെന്റ്സാണ് മലയാളികള്‍ക്കായി ഒരുക്കുന്നത്.
ജയറാം ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്:
സജി ഹെഡ്ജ് ഇവന്റ്സ്
(516)433 4310
www.hedgeeventsny.com
hedgebrokerage@gmail.com
Comments