വി.ദൈവ മാതാവിന്റെ എട്ടു നോമ്പ് പെരുന്നാള്‍
Text Size
ജോസഫ് മാര്ട്ടിന് വിലങ്ങോലില്‍
martinjoseph75@gmail.com
Story Dated: Tuesday, September 01, 2015 10:38 hrs UTC
അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ 'എട്ടു നോമ്പാചരണം'സപ്തംബര്‍ 1 മുമാതാവിന്റെ തല്‍ 8 വരെ നടത്തപ്പെടുന്നു. സെപ്തംബര്‍ 1, 2, 3, 4 (ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി) ദിവസങ്ങളില്‍ വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയും 7 മണിക്ക് വി.കുര്‍ബ്ബാനയും ആരംഭിക്കും.
സെപ്റ്റംബര്‍ 5, 6, 7(ശനി, ഞായര്‍, തിങ്കള്‍) ദിവസങ്ങളില്‍ രാവിലെ 8.15ന് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് 9 മണിക്ക് വി.കുര്‍ബ്ബാനയും നടത്തപ്പെടും. എട്ടുനോമ്പിന്റെ സമാപനദിവസമായ സെപ്തംബര്‍ 8(ചൊവ്വ) വൈകീട്ട് 6.30ന് സന്ധ്യാപ്രാര്‍ത്ഥനയെ തുടര്‍ന്ന് വി.കുര്‍ബ്ബാന അര്‍പ്പണത്തോടെ ഈ വര്‍ഷത്തെ എട്ട് നോമ്പാചരണം സമാപിക്കും. വിശുദ്ധ ദൈവമാതാവിന്റെ മഹാ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് അനുഗ്രഹീതരാകുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി വികാരി വെരി റവ. ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്ക്കോപ്പാ അറിയിച്ചു.
സെപ്റ്റംബര്‍ 1 മുതല്‍ 8 വരെയുള്ള ദിവസങ്ങളിലെ വി.കുര്‍ബ്ബാന വഴിപാടായി ഇടവകയിലെ വിവിധ കുടുംബങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ പി.ആര്.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
Comments