ഡാലസ് ഇരുപതാം വയസ്സിലേക്ക് കടക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാലസ്, നോര്‍ത്ത് ടെക്സസ്, ഡി.എഫ്.ഡബ്ല്യൂ പ്രോവിന്‍സുകളുടെ സംയുക്ത ഓണാഘോഷം ഈ ശനിയാഴ്ച ഗാര്‍ലന്റിലുള്ള സെന്റ് തോമസ് കാത്തോലിക് പള്ളിയുടെ ഓഡിറ്റൊറിയത്തില്‍ വച്ച് നടത്തുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഓണാഘോഷ കമ്മിറ്റി അറിയിച്ചു. വാഴയിലയില്‍ വിളമ്പുന്ന അതി സമൃദ്ധമായ ഓണസദ്യയും, കേരളത്തിന്റെ സംസ്കാരവും കലാപൈതൃകവും പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്കുന്ന കലാ പരിപാടികളും കൊണ്ടു ഈ ആഘോഷം മനോഹരമാക്കുവാന്‍ അംഗങ്ങള്‍ എല്ലാം തയ്യാറെടുത്തു കഴിഞ്ഞു. ഐശ്യര്യത്തിന്റേയും സാഹോദര്യത്തിന്റെയും പ്രതീകമായ ഓണാഘോഷങ്ങളില്‍ പങ്കു ചേരുവാനും, ശ്രമങ്ങളില്‍ ഭാഗഭാക്കവുവാനും അമേരിക്കയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കമ്മിറ്റിക്ക് വേണ്ടി മൂന്നു പ്രോവിന്‍സുകളുടെയും പ്രസിഡന്റു്മാരായ വര്‍ഗീസ് മാത്യു, ഷാജി രാമപുരം, സെസില്‍ ചെറിയാന് എന്നിവര്‍ ചേര്‍ന്ന് ക്ഷണിക്കുന്നു. കേരളത്തനിമയാലും മികവിനാലും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റാറുള്ള ഈ പരിപാടികള്‍ മികവുറ്റതാക്കാന്‍ വളരെ നാളുകളായി പ്രയത്നിക്കുന്ന കുട്ടികളെ പ്രോത്സാഹിക്കുവാനായി എല്ലാവരും ഈ ശനിയാഴ്ച, സെപ്റ്റംബര്‍ 5ന് സെന്റ് തോമസ് ഓഡിറ്റൊരിയത്തിലേക്കു [4922 Rosehill Rd, Garland, TX 75043] നേരത്തെ തന്നെ എത്തിച്ചേരാന്‍ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു. ഓണാഘോഷങ്ങള്‍ ശനിയാഴ്ച രാവിലെ 10.30-നു തുടങ്ങുന്നതാണ്. കലാപരിപാടികള്‍ക്കുശേഷം ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രമോദ് നായര്‍ അറിയിച്ചതാണിത്.
Comments