ഷിക്കാഗോ: ഇല്ലിനോയിസിലെ ഷാമ്പയിന്‍- അര്‍ബാന (Champaign Urbana) മലയാളി അസോസിയേഷന്റെ (CUMA) ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 29-ന് ശനിയാഴ്ച നടത്തിയ ഓണാഘോഷം ഗംഭീരമായി. പരമ്പരാഗത രീതിയില്‍ അത്തപ്പൂക്കളമിട്ട് നിലവിളക്ക് കൊളുത്തിയതോടെ ആഘോഷപരിപാടികള്‍ ആരംഭിച്ചു. കുട്ടികളുടെ നൃത്തം, മുതിര്‍ന്നവരുടെ തിരുവാതിര എന്നിവ ഗൃഹാതുരത്വമുണര്‍ത്തി. യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിലെ മലയാളി സമൂഹം അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ഓണാഘോഷത്തെ നിറപ്പകിട്ടാര്‍ന്നതാക്കി. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യയും നടന്നു. 2015- 16 വര്‍ഷത്തെ ഭാരവാഹികളേയും തദവസരത്തില്‍ തെരഞ്ഞെടുത്തു. പ്രസിഡന്റായി അഡ്വ. പോള്‍ സി. പീറ്റര്‍ അറയ്ക്കലിനേയും, വൈസ് പ്രസിഡന്റായി മോഹന്‍ ഫിലിപ്പിനേയും, സെക്രട്ടറിയായി ശ്രീകുമാര്‍ സോമശേഖരന്‍ നായരേയും, ജോയിന്റ് സെക്രട്ടറിയായി അനില്‍ ആന്റണിയേയും, ട്രഷറര്‍ ആയി ബിജോയി പോള്‍, കണ്ണാടിക്കാരയേയും, വിമന്‍സ് ഫോറം ചെയര്‍പേഴ്സണായി ഡോ. സുമ പീറ്ററിനേയും, പ്രോഗ്രാം കോര്‍ഡിനേറ്ററായി ബോബി മാത്യുവിനേയും, രക്ഷാധികാരിയായി വിപിന്‍രാജ് സമ്രാജിനേയും തെരഞ്ഞെടുത്തു. ഓണക്കളികള്‍ക്കും, മത്സരങ്ങള്ക്കുംശേഷം സമ്മാനദാനത്തോടെ പരിപാടികള്‍ സമാപിച്ചു.
Comments