മസ്കിറ്റ് : ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക വികാരി റവ.പി.എം. തോമസിന് ഇടവക ജനങ്ങള്‍ സ്നേഹനിര്‍ഭരമായ യാത്രയയപ്പു നല്കി.
ഇന്ന് സെപ്റ്റംബര്‍ 6 ഞായറാഴ്ച, ഉച്ചക്ക് വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ചേര്‍ന്ന യാത്രയപ്പു സമ്മേളനത്തില്‍ ഇടവക സെക്രട്ടറി ജെഫ് തോമസ് സ്വാഗതം പറഞ്ഞു. സെന്റ് പോള്‍സ് ഇടവകക്ക് നല്കിയ ആത്മീയ നേതൃത്വം വിശ്വാസ സമൂഹത്തിന് ആത്മീയ ചൈതന്യം പകര്‍ന്നു നല്‍കിയതായി സെക്രട്ടറി അനുസ്മരിച്ചു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇടവക വികാരിയായി ചുമതയേല്‍ക്കുന്നതിന് കേരളത്തില്‍ നിന്നും എത്തിചേര്‍ന്ന റവ.ഷൈജു പി. ജോണ്‍ അച്ചനും കുടുംബത്തിനും സര്‍വ്വവിധ മംഗങ്ങളും നേരുന്നതായി ചുമതലയില്‍ നിന്നും വിരമിക്കുന്നു. അച്ചന് റവ.പി.എം. തോമസ് പറഞ്ഞു. ഇടവകയുടെ സ്നേഹോപഹാരം ട്രസ്റ്റി തോമസ് ജോര്‍ജ്ജ് റവ.പി.എം. തോമസിനെ ഏല്പിച്ചു.
ഇടവകയുടെ ആത്മീയവും, ഭൗതീകവുമായ വളര്‍ച്ചക്ക് നിഷ്പക്ഷവും, കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങള്‍ ഭരണഘടന വിധേയമായി നിറവേറ്റുവാന്‍ ഇടവക ജനങ്ങളുടെ പൂര്‍ണ്ണ സഹകരണം റവ.ഷൈജു പി. ജോണ്‍ അച്ചന് അഭ്യര്‍ത്ഥിച്ചു. സെന്റ് പോള്‍സ് ഇടവക വികാരിയായി നിയമിച്ചതിന് ഭദ്രാസന എപ്പിസ്ക്കോപ്പയോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നതായി റവ.ഷൈജു അച്ചന് പറഞ്ഞു.
Comments