ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം യു.എസ്.എയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 26-ന് ശനിയാഴ്ച വൈകിട്ട് 5 മണിക്ക് സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വെച്ച് (Sentoor Indian Restarant, 257 -05 Union Turnpike, Glen Oaks, NY) നടത്തും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ സമ്മേളത്തില്‍ വെച്ച് നടത്തുന്നതാണ്. പ്രശസ്ത ഗായകന് കെ.ഐ അലക്സാണ്ടര്‍ അവതരിപ്പിക്കുന്ന ഗാനമേളയും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. വടശ്ശേരിക്കയിലും സമീപ പ്രദേശങ്ങളിലുമുള്ള നിവാസികളെ ഈ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഐപ്പ് ഫിലിപ്പ് (516 326 1872), തടത്തില്‍ മത്തായി (516 395 5235), തോമസ് ചെറിയാന് (516 502 2701), മാത്യു മാമ്മന്‍ (631 754 1477).
Comments