ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന് ഈവര്‍ഷം ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രഖ്യാപിച്ചിരുന്ന വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം സനില്‍ തോമസിനും, മെലീസ അച്ചേട്ടിനും സമ്മാനിച്ചു. സാബു നടുവീട്ടില്‍ സ്പോണ്സര് ചെയ്ത ഉതുപ്പാന് നടുവീട്ടില്‍ മെമ്മോറിയല്‍ സ്കോളര്‍ഷിപ്പ് സനില്‍ തോമസും, ബിജി മാണിയും തൊമ്മന് പൂഴിക്കുന്നേലും സ്പോണ്സര് ചെയ്ത സി.എം.എ സ്കോളര്‍ഷിപ്പ് മെലീസ അച്ചേട്ടും സ്പോണ്സര്മാരില് നിന്നും ഏറ്റുവാങ്ങി. ചിക്കാഗോ മലയാളി അസോസിയേഷന് ഓണാഘോഷപരിപാടിയോടനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. ജിമ്മി കണിയാലി അറിയിച്ചതാണിത്.
Comments