ഷിക്കാഗോ: ഹൃസ്വ സന്ദര്‍ശനത്തിനായി ഷിക്കാഗോയില്‍ എത്തിയ ആന്റോ ആന്റണി എം.പി, ഐ.എന്‍.ഒ.സി ഷിക്കാഗോ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറിയുടെ വസതിയില്‍ കൂടിയ യോഗത്തില്‍ ഐ.എന്‍.ഒ.സി ചിക്കാഗോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി ചിക്കാഗോയില്‍ നടന്ന ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റെ ആദ്യത്തെ നാഷണല്‍ കണ്വന്ഷന് ഒരു ചരിത്രവിജയമാക്കി തീര്‍ക്കാന്‍ സാധിച്ചതിന് ചിക്കാഗോ ചാപ്റ്റര്‍ ഭാരവാഹികളെ ബഹു. എം.പി പ്രത്യേകം അഭിനന്ദിക്കുകയുണ്ടായി.
കണ്വന്ഷന് സുവനീര്‍ കാണുകയും അടുത്ത കണ്‍വന്‍ഷനില്‍ തീര്‍ച്ചയായും പങ്കെടുക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഐ.എന്‍.ഒ.സി കേരളാ ചാപ്റ്റര്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ് ഗ്ലാഡ്സണ്‍ വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സിനു പാലയ്ക്കത്തടം, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോണി വടക്കുംചേരി, യൂത്ത് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ്, മറ്റ് കമ്മിറ്റി അംഗങ്ങളായ അലക്സ് പുതുവേലില്‍, ജോര്‍ജ് കൊട്ടുകാപ്പള്ളി, ജോസ് കാവിലവീട്ടില്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് ജെയ്ബു മാത്യു കുളങ്ങര തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Comments