ഷിക്കാഗോ: തിരുവനന്തപുരം കാന്‍സര്‍ സെന്ററിനു ഫോമ നിര്‍മ്മിച്ചു നല്കുന്ന ബ്ലോക്കിന്റെ നിര്‍മ്മാണ ഫണ്ടിലേക്ക് കരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് പ്രസിഡന്റ് ജിബിന്‍ ഈപ്പന്റെ നേതൃത്വത്തില്‍ ഫോമാ നാഷണല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡിന് ചെക്ക് നല്കി ഷിക്കാഗോയില്‍ തുടക്കംകുറിച്ചു. അമേരിക്കന്‍ മലയാളികളുടെ ചരിത്രത്തില്‍ തന്നെ നാഴികക്കല്ലാകുന്ന ഈ പ്രൊജക്ട് നേടിയെടുക്കുവാന്‍ പരിശ്രമിച്ച ഫോമാ നാഷണല്‍ എക്സിക്യൂട്ടീവിനും, ഫോമയുടെ പബ്ലിക് റിലേഷന്‍സ് ചെയര്‍പേഴ്സണ്‍ ജോസ് ഏബ്രഹാമിനേയും കരളൈറ്റ് അമേരിക്കന്‍ അസോസിയേഷന് ഭാരവാഹികള്‍ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. യോഗത്തില്‍ ഫോമാ നാഷണല്‍ കമ്മിറ്റി അംഗം ബിജി ഫിലിപ്പ് ഇടാട്ട്, ഡയറക്ടര്‍ ജീന്‍ പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി നിക്കി നങ്ങച്ചിവീട്ടില്‍, ജോര്‍ജ് മാനുവല്‍, സുഭായി ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments