യോഹന്നാൻ ശങ്കരത്തിൽ ഫോമാ കണ്വെൻഷൻ കണ്‍വീനർ
ഫിലാഡൽഫിയ: 2016-ൽ ഫ്ലോറിഡയിലെ മയാമിയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസിന്റെ അന്താരാഷ്ട്ര കണ്‍വെൻഷന്റെ മിഡ് അറ്റ്ലാന്റിക് റീജിയണിൽ നിന്നും കണ്വെൻഷൻ കണ്‍വീനറായി ഫിലാഡൽഫിയായിൽ നിന്നുള്ള യോഹന്നാൻ ശങ്കരത്തിലിനെ ഫോമാ എക്സിക്യുടീവ് കമ്മിറ്റി തിരഞ്ഞെടുത്തു. 1990-ൽ അമേരിക്കയിൽ ഐക്യ നാടുകളിലെത്തിയ താൻ, ആ വർഷം തന്നെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ എന്ന സംഘടനയുമായി ചേർന്നു പ്രവർത്തിക്കുവാൻ തുടങ്ങി. തുടർന്നു സംഘടനയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറാർ, ബോർഡ് ഓഫ് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. അവിഭക്ത ഫൊക്കാനയുടെ റീജണൽ വൈസ് പ്രസിഡന്റായും യോഹന്നാൻ ശങ്കരത്തിൽ പ്രവർത്തിച്ചു.
ഫോമാ എന്ന സംഘടനകളുടെ സംഘടന തുടങ്ങിയപ്പോൾ 2008-ൽ ആർ വി പിയും, 2010-ൽ ഫോമാ വൈസ് പ്രസിഡന്റായും, 2012 ഇലക്ഷൻ കമ്മീഷണറായും, 2014 ഫിലാഡൽഫിയ കണ്‍വെൻഷനിൽ അവാർഡ് കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. മയാമി കണ്‍വെൻഷനിലേക്കു കൂടുതൽ രജിസ്ട്രേഷൻ കൊണ്ട് വരാനും, അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്നും ഫോമാ-ആർ സി സി പ്രോജക്റ്റിനു തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ വളർച്ചയ്ക്ക് കൂടുതൽ യുവ ജനങ്ങൾ സംഘടനാ നേതൃത്വത്തിലേക്കു വരണമെന്നും അദ്ദേഹം പറഞ്ഞു.
വിനോദ് കൊണ്ടൂർ ഡേവിഡ്
Comments