You are Here : Home / USA News

കെസ്റ്റര്‍ ലൈവ് 2015'- ഒകോടബര്‍ 4ന് ഹൂസ്റ്റണില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, September 23, 2015 11:25 hrs UTC


 
ഹൂസ്റ്റണ്‍ : ആത്മീയാനുഭവം പകരുന്ന ശ്രവണ സുന്ദരഗാനങ്ങളുമായി അമേരിക്കയിലെ നിരവധി വേദികളില്‍ സംഗീത തരംഗങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ക്രൈസ്തവ സംഗീതലോകത്തെ മധുരഗായകന്‍ കെസ്റ്ററും സംഘവും ഹൂസ്റ്റണിലുമെത്തുന്നു. ഹൂസ്റ്റണിലെ സംഗീതപ്രേമികള്‍ക്ക് 'കെസ്റ്റര്‍ ലൈവ് 2015' സംഗീതനിശയില്‍ കൂടി വേദിയൊരുക്കുന്നത് എംഎം എന്റര്‍ടെയിന്‍മെന്റും റെഡീമര്‍ കിംഗ്ഡവും സംയുക്തമായി ചേര്‍ന്നാണ്.
 
ഒക്ടോബര്‍ 4ന് ഞായറാഴ്ച വൈകുന്നേരം 6 മണിയ്ക്ക് സ്റ്റാഫോഡിലുള്ള ഇമ്മാനുവേല്‍ സെന്ററില്‍ വച്ച് നടത്തപ്പെടുന്ന ഈ അപൂര്‍വ്വ സംഗീതനിശയുടെ ഒരുക്കങ്ങള്‍ പുരോഗമിയേക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
 
ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്ന കെസ്റ്റര്‍ എന്ന ക്രിസ്തീയ ഗാനഗന്ധര്‍വന്‍ മലയാളി ക്രൈസ്തവ മനസുകളില്‍ ഏറെ സ്ഥാനം പിടിച്ച ഗായകനാണ്.
 
അദ്ദേഹത്തോടൊപ്പം പ്രശ്‌സ്ത ഗായകരായ ബിനോയി ചാക്കോയും സിസിലി ഏബ്രഹാമും സംഗീത സംവിധായകന്‍ സുനില്‍ സോളമനും ലൈവ് ഓര്‍ക്കസ്ട്രായൊടൊപ്പം അണിനിരയ്ക്കും.
കെസ്റ്റര്‍ ലൈവ് 2015 മലയാളികളായ എല്ലാ ക്രൈസ്തവ സംഗീത ആസ്വാദകര്‍ക്കും ഒരു പുത്തന്‍ അനുഭവമായിരി്ക്കും എന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 
 
ടിക്കറ്റുകള്‍ www.redeemerkingdom.com ല്‍ നിന്നും ലഭിയ്ക്കുന്നതാണ്.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
റോയി ജോര്‍ജ്ജ്- 832 642 5607
ജോസഫ് വര്‍ഗീസ്- 832-605-6715
ഫിന്നി രാജു- 832 646 9078
റെനി ദാനിയേല്‍ - 281 912 5319

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.