You are Here : Home / USA News

കൊളംബസില്‍ തിരുനാള്‍ സെപ്‌റ്റംബര്‍ 27-ന്‌, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 24, 2015 10:59 hrs UTC

ഒഹായോ: കൊളംബസ്‌ സീറോ മലബാര്‍ മിഷന്റെ മദ്ധ്യസ്ഥയായ പരി. കന്യാമറിയത്തിന്റെ തിരുനാളും, ഇടവകാംഗമായ റവ.ഫാ. ആന്റണി തുണ്ടത്തിലിന്റെ പരോഹിത്യ രജതജൂബിലിയും സെപ്‌റ്റംബര്‍ 27-ന്‌ നടത്തപ്പെടുന്നു. തിരുനാളിന്റെ ക്രമീകരണങ്ങള്‍ക്കായി നാല്‍പ്പതംഗ കമ്മിറ്റിക്ക്‌ മിഷന്‍ ഡയറക്‌ടര്‍ റവ.ഫാ. ജോ പാച്ചേരിയില്‍ സി.എം.ഐ രൂപം നല്‍കി. ജില്‍സണ്‍, റോയി (ട്രസ്റ്റീസ്‌), സ്‌കറിയ പള്ളിത്താനം (ജനറല്‍ കണ്‍വീനര്‍), ജീന ജോസഫ്‌ (ലിറ്റര്‍ജി), സോണി ജോസഫ്‌ (ഗായകസംഘം), സ്റ്റാന്‍ലി അഗസ്റ്റിന്‍ (ഇന്‍വിറ്റേഷന്‍), ഗ്രീന ബെന്നി (പബ്ലിക്‌ മീറ്റിംഗ്‌), ജിഷ ജോസഫ്‌ (പബ്ലിസിറ്റി), അബ്രഹാം, റോസ്‌ പ്രിയ (ഡെക്കറേഷന്‍), അരുണ്‍ (കള്‍ച്ചറള്‍ പ്രോഗ്രാം), മനോജ്‌ (ഫുഡ്‌), പോള്‍ അഗസ്റ്റിന്‍ (ജൂബിലി) എന്നിവരും, ഇവര്‍ക്ക്‌ കീഴില്‍ സബ്‌ കമ്മിറ്റിക്കും രൂപം നല്‍കി. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തുന്ന 41 പ്രസുദേന്തിമാരുടെ `പ്രസുദേന്തി വാഴ്‌ച' തിരുനാള്‍ ദിനത്തില്‍ നടക്കുന്നതാണ്‌. തിരുനാളില്‍ പങ്കെടുത്ത്‌ അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ഏവരേയും ക്ഷണിക്കുന്നു. പി.ആര്‍.ഒ കിരണ്‍ എലുവിങ്കല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.