You are Here : Home / USA News

മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം പ്രൗഡഗംഭീരമായി

Text Size  

Story Dated: Thursday, September 24, 2015 11:01 hrs UTC

സതീശന്‍ നായര്‍

ഷിക്കാഗോ: മിഡ്‌വെസ്റ്റ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കയുടെ ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഡസ്‌പ്ലെയിന്‍സിലുള്ള അപ്പോളോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പ്രൗഡഗംഭീരമായി നടത്തപ്പെട്ടു. ചെണ്ടമേളങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ മാവേലി മന്നനേയും മറ്റ്‌ വിശിഷ്‌ടാതിഥികളേയും എതിരേറ്റ്‌ ആനയിച്ചു. പ്രസിഡന്റ്‌ വിജി നായരുടെ അദ്ധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച ചടങ്ങില്‍, ഓണാഘോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിക്കുകയും സദസ്സിനെ സ്വാഗതം ചെയ്യുകയും ചെയ്‌തു. ഇന്ത്യന്‍ വോളിബോള്‍ താരമായിരുന്ന ഡോ. ജോര്‍ജ്‌ മാത്യുവായിരുന്നു മുഖ്യാതിഥി. അദ്ദേഹം ഏവര്‍ക്കും ഓണസന്ദേശം നല്‍കുകയും ഭദ്രദീപം കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. ഒരു മിമിക്രി ആര്‍ട്ടിസ്റ്റുകൂടിയായ ഡോ. ജോര്‍ജ്‌ മാത്യുവിന്റെ മിമിക്രി സദസിനെ ആനന്ദഭരിതരാക്കി. നിത്യാ നായര്‍ & ടീമിന്റെ തിരുവാതിര ചടങ്ങിനു കൊഴുപ്പേകി. നൃത്തനൃത്യങ്ങള്‍, മറ്റ്‌ കലാപരിപാടികള്‍ എന്നിവയെല്ലാം കേരളത്തനിമയോടെ അരങ്ങേറി.

 

അസോസിയേഷന്റെ പിക്‌നിക്കിനോടനുബന്ധിച്ച്‌ നടത്തിയ കലാമത്സരങ്ങളില്‍ വിജയികളായവര്‍ക്ക്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. കൂടാതെ റാഫിള്‍ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക്‌ ആന്‍ഡ്രോയിഡ്‌ ഫോണും ഓണക്കോടികളും സമ്മാനമായി നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച്‌ നടത്തിയ കലാപരിപാടികളുടെ നേതൃത്വം സുരേഷ്‌ ബാലചന്ദ്രനും, അജി പിള്ളയുമായിരുന്നു. കൂടാതെ നീനാ പിള്ള എം.സിയായിരുന്നു. മറ്റ്‌ വിവിധ പരിപാടികള്‍ക്ക്‌ പീറ്റര്‍ കുളങ്ങര, അരവിന്ദ്‌ പിള്ള, ബേസില്‍ പെരേര, സജു നായര്‍, ജോണ്‍ പാട്ടപതി, ഹെറാള്‍ഡ്‌ ഫിഗുരേദോ, സതീശന്‍ നായര്‍, വര്‍ഗീസ്‌ പാലമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിന്‍ട്രസ്റ്റ്‌ ബാങ്ക്‌ ഓണാഘോഷപരിപാടികളുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു. ജയരാജ്‌ നാരായണന്റെ ശബ്‌ദവും വെളിച്ചവും, രഘു നായരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളവും, നാരായണന്‍ കുട്ടപ്പന്റെ സ്റ്റേജ്‌ സംവിധാനവും, മലബാര്‍ കേറ്ററിംഗിന്റെ കേരളത്തനിമയുള്ള വിഭവസമൃദ്ധമായ ഓണസദ്യയും ഈ വര്‍ഷത്തെ ഓണാഘോഷത്തെ അവിസ്‌മരണീയമാക്കി. ചടങ്ങില്‍ സെക്രട്ടറി അബ്രഹാം വര്‍ഗീസ്‌ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.