You are Here : Home / USA News

ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സ്; ന്യൂയോര്‍ക്ക് വീണ്ടും

Text Size  

Story Dated: Saturday, September 26, 2015 12:11 hrs UTC

 
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്‌ക്ലബ്ബ് ചിക്കാഗോ കോണ്‍ഫറന്‍സിന് നിറഞ്ഞ പിന്തുണയുമാ യി ന്യൂയോര്‍ക്ക് വീണ്ടും. അമേരിക്കയിലെ മലയാള മാധ്യമ മുന്നേറ്റത്തിന്റെ നിലപാടു തറയായ ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ തുടക്കം ന്യൂയോര്‍ക്കില്‍ നിന്നാണെന്ന ചരിത്ര സത്യത്തെ വീ ണ്ടും ഓര്‍മ്മിക്കുന്നതായി തുടര്‍ച്ചയായി വന്നെത്തുന്ന ബിഗ്ആപ്പിള്‍ സ്‌പൊണ്‍സര്‍ഷിപ്പുകള്‍.
 
  അമേരിക്കയിലെത്തി അധികംനാളായില്ലെങ്കിലും ഇതിനകം തന്നെ ബിസിനസില്‍ വിജയം വരിച്ച സഞ്ജു കളത്തില്‍പറമ്പില്‍ തുറന്ന മനസോടെയാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിനെ സ മീപിച്ചത്. ഫോമയുടെ കാരുണ്യ പദ്ധതിയായ കാന്‍സര്‍ കെയര്‍ സെന്ററിന് സംഭാവന നല്‍കാനെത്തിയ വേളയിലാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് കോണ്‍ഫറന്‍സിനെക്കുറിച്ച് സഞ്ജു അറിയുന്നതും സ്‌പൊണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നതും. 
 
  കാനം സ്വദേശിയായ സഞ്ജു കളത്തില്‍പറമ്പില്‍ ഐ.ടി പ്രൊഫഷണലാണെങ്കിലും അമേരിക്കയിലെത്തിയ ശേഷം ബിസിസനിലേക്ക് തിരിയുകയായിരുന്നു. ന്യൂറോഷലില്‍ അയോണ കോളജിന് സമീപമുളള ലിക്വര്‍ സ്‌റ്റോര്‍ ഉടമയാണ് സഞ്ജു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
 
  അപൂര്‍വമായ ബയോഡേറ്റയുളള ഡോ. ജേക്കബ് തോമസും ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ സ് പൊണ്‍സര്‍ഷിപ്പ് ലിസ്റ്റില്‍ ഇടം പിടിച്ചു. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിച്ചു എന്ന അപൂര്‍വതയാണ് ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ റീജിയണല്‍ വൈസ് പ്രസിഡന്റായ ഡോ. ജേക്കബ് തോമസിനുളളത്. അമേരിക്കയിലെത്തും മുമ്പ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ആറുവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. യു.എസ് നേവിയിലായിരുന്നു കുടിയേറ്റത്തിനു ശേഷമുളള ആദ്യ ജോലി. ചിക്കാഗോയിലും സാന്‍ഡിയാഗോയിലും പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം മെഡിറ്റേറിയനില്‍ ആംമ്‌നിഷന്‍ ഷിപ്പിലും പസഫിക് കടലില്‍ എയര്‍ക്രാഫ്റ്റ് കരിയര്‍ ജോണ്‍ എഫ്. കെന്നഡിയിലും പ്രവര്‍ത്തിച്ചു. സ്റ്റാഫോര്‍ഡ് യൂ ണിവേഴ്‌സിറ്റില്‍ നിന്നും ബിരുദമെടുത്ത ഡോ. ജേക്കബ് തോമസ് തുടര്‍ന്ന് ന്യൂയോര്‍ക്ക് സബ്‌വേയില്‍ ഉദ്യോഗസ്ഥനായി. ജോലി ചെയ്തു കൊണ്ടു തന്നെയാണ് ബിസിനസ് അ ഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയത്. സബ്‌വേയില്‍ നിന്ന് സൂപ്പര്‍വൈസറായാണ് വിരമിച്ചത്. ഇപ്പോള്‍ ബിസിനസ് രംഗത്താണ്. കൊല്ലത്ത് ഹോട്ടല്‍ സ്വന്തമായുണ്ട്. ഫ്‌ള ഷിംഗിലെ സെന്റ്‌ജോണ്‍സ് മെഡിക്കല്‍ സ്‌കൂളില്‍ ഗസ്റ്റ് ലക്ചററായ ഡോ. ജേക്കബ് തോമസായിരുന്നു തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ ഓഗസ്റ്റില്‍ വിജയകരമായി നട ന്ന ഫോമ കേര ള കണ്‍വന്‍ഷന്റെ ചെയര്‍മാന്‍.
 
  എക്കാലവും ഇവിടുത്തെ മാധ്യമങ്ങളുടെ ഒപ്പം നില്‍ക്കുന്ന വെരി.റവ. യോഹന്നാന്‍ ശ ങ്കരത്തില്‍ സ്‌പൊണ്‍സറായി എത്തിയപ്പോള്‍ അച്ചന്‍ എത്രവട്ടം സാമ്പത്തിക സഹായം നല്‍കിയെന്നതില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബിനും അദ്ദേഹത്തിനും സംശയമായിരുന്നു. ഇന്ത്യ പ്ര സ്‌ക്ലബ്ബിന്റെ തുടക്കം മുതല്‍ ഒപ്പം നിന്നിട്ടുളള വെരി.റവ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പയും പത്‌നി സാഹിത്യകാരി എല്‍സി യോഹന്നാനും അമേരിക്കയിലെ മലയാള മാധ്യമങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്താണ്. നാട്ടിലെ മാധ്യമരംഗവുമായി അടു ത്തബന്ധം പുലര്‍ത്തുന്ന അച്ചന്‍ മനോരമ കുടുംബത്തിന്റെ പ്രിയ സുഹൃത്തുമാണ്. മുന്‍ കൂട്ടി അറിയിക്കാതെ മനോരമ കുടുംബാംഗങ്ങളുടെ വീട്ടിലെത്താവുന്ന അടുപ്പം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. 
 
  ഫൊക്കാനയുടെ രണ്ടു നേതാക്കളും സ്‌പൊണ്‍സര്‍മാരായി. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാ ന്‍ പോള്‍ കറുകപ്പളളിലും വൈസ് പ്രസിഡന്റ്ഫിലിപ്പോസ് ഫിലിപ്പും. സ്‌പൊണ്‍സര്‍ഷി പ്പിന്റെയും സഹകരണത്തിന്റെയും തുടര്‍ച്ചയാണ് ഇരുവര്‍ക്കുമിത്. ഇത്രയും കാലമായി ഇന്ത്യ പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ചിട്ടുളള ഏതു പരിപാടിയുമായും പോള്‍ കറുകപ്പളളിലും ഫിലിപ്പോസ് ഫിലിപ്പും സഹകരിച്ചിട്ടുണ്ട്. അമേരിക്കയിലെ മലയാള മാധ്യമങ്ങളുടെ മുന്നേറ്റത്തെ ഏറെ പിന്തുണക്കുന്നവരാണ് ഇരുവരും. ഫൊക്കാന ദേശീയ നേതാക്കളെങ്കിലും ന്യൂ യോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് അംഗങ്ങളുമായി വ്യക് തിപരമായ അടുപ്പവും കാത്തുസൂക്ഷിക്കുന്നു.
 
  റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിച്ച ജേക്കബ് ചൂരവടി ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ എന്നും അഭിമാനത്തോടെ നോക്കിക്കാണുന്ന വ്യക്തിയാ ണ്. പ്രസ്‌ക്ലബ്ബ് അംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്ന ജേക്കബ് ചൂരവടി ഇത്തവണയെങ്കിലും സഹകരിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. റോക്‌ലന്‍ഡ് സെന്റ്‌മേരീസ് സീറോ മലബാര്‍ പളളിയുടെ ചുമതലക്കാരില്‍ ഒരാളായ ജേക്കബ് ചൂരവടി റോക്‌ലന്‍ഡ് കേന്ദ്രമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.