ഡെലവര്‍വാലി: പെന്‍സില്‍വാനിയ സ്റ്റേറ്റിലുള്ള ഡെലവര്‍വാലി സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തില്‍ 10-മത് ഇടവക കണ്വന്ഷന് ഒക്ടോബര്‍ 2ന് വെള്ളിയാഴ്ച മുതല്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങല്‍ ചെയ്തുവരുന്നു.
ഒക്ടോബര്‍ 2,3 തീയ്യതികളില്‍(വെള്ളി, ശനി) വൈകുന്നേരം 6.30 മുതല്‍ ഗാനശുശ്രൂഷയോടുകൂടി ആരംഭിയ്ക്കുന്ന കണ്വന്ഷന് ഡെലവര്‍വാലി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്(130, Grubb Road, Malver, PA 19355). സുപ്രസിദ്ധ കണ്വന്ഷന് പ്രസംഗകനും, വേദചിന്തകനുമായ സാബു വാര്യാപുരം കണ്വന്ഷന് നേതൃത്വം നല്‍കും. 4-ാം തീയ്യതി ഞായറാഴ്ച നടക്കുന്ന വിശുദ്ധ ആരാധനാ മദ്ധ്യേ കണ്‍വന്‍ഷന്റെ സമാപന പ്രസംഗം നടത്തപ്പെടും.
അനുഗ്രഹീത ദൈവദാസന്റെ ദൈവവചനപ്രഘോഷണം ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍, ഏവരെയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് വികാരി റവ.റോയി.എ.തോമസ് അറിയിച്ചു. 'യേശുക്രിസ്തുവിന്റെ രണ്ടാം വരവ്' ആണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ മുഖ്യ പ്രസംഗ വിഷയം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.റോയി.എ.തോമസ്- 610-644-3044
മാത്യു.ടി.ഏബ്രഹാം-610-328-6283
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി
Comments